ഗവര്‍ണരെയും ഉത്തര്‍പ്രദേശ് സംസ്ഥാനത്തെയും വിമര്‍ശിച്ച കെ.എന്‍.ബാലഗോപാല്‍ മന്ത്രിസ്ഥാനത്തു തുടരുന്നതില്‍ അപ്രീതി അറിയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ മുഖ്യമന്ത്രിക്ക് കത്തു നല്‍കി.  രാജ്യത്തിന്‍റെ ഐക്യവും അഖണ്ഡതയും തകര്‍ക്കുന്നതീരിയില്‍ സംസാരിച്ച ധനമന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് ഗവര്‍ണര്‍  പറയുന്നു. കെ.എന്‍.ബാലഗോപാലിന്‍റെ വാക്കുകളില്‍ ഗവര്‍ണരുടെ അപ്രീതി ക്ഷിണിച്ചുവരുത്തുന്നതൊന്നുമില്ലെന്നും ധനമന്ത്രിയില്‍ അചഞ്ചലമായ വിശ്വാസമുണ്ടെന്നും  മുഖ്യമന്ത്രി പിണറായി വിജയന്‍ രേഖാമൂലം മറുപടി നല്‍കി. 

 

 

ധനമന്ത്രിയുടെ ഈവാക്കുകളാണ് ഗവര്‍ണരെ ചൊടിപ്പിച്ചത്. അപ്രതീക്ഷിത നീക്കത്തിലൂടെയാണ് ഗവര്‍ണര്‍ കെ.എന്‍.ബാലഗോപാല്‍ മന്ത്രിസ്ഥാനത്തു തുടരുന്നതിലുള്ള അപ്രീതി വ്യക്തമാക്കിക്കൊണ്ട് മുഖ്യമന്ത്രിക്ക് കത്തു നല്‍കിയത്. തന്നെയും ഉത്തര്‍പ്രദേശിനെയും വിമര്‍ശിക്കുന്ന മന്ത്രിയുടെ വാക്കുകള്‍ രാജ്യദ്രോഹവും  സത്യപ്രതിജ്ഞാലംഘനുവുമാണെന്നാണ് ആരിഫ് മുഹമ്മദ്ഖാന്‍‍ പറയുന്നത്. അതിനാല്‍ കെ.എന്‍ബാലഗോപാല്‍ മന്ത്രി സ്ഥാനത്തു തുടരുന്നതിന് ഇനിമുതല്‍ ഗവര്‍ണരുടെ പ്രീതി ഉണ്ടാകില്ലെന്നും തുടര്‍നടപടി മുഖ്യമന്ത്രി സ്വീകരിക്കണമെന്നുമാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. മന്ത്രിയെന്ന നിലയില്‍ കെ.എന്‍.ബാലഗോപാലില്‍ അചഞ്ചലമായ വിശ്വാസമുണ്ടെന്ന് മുഖ്യമന്ത്രി മറുപടിനല്‍കി.   ഭരണഘടനയെയും ജനാധിപത്യ പാരമ്പര്യത്തെയും കീഴ്്്വഴക്കങ്ങളെയും അടിസ്ഥാനമാക്കി മന്ത്രിയുടെ വക്കുകള്‍ പരിശോധിച്ചുവെന്നും അവയില്‍ വീഴ്ചയൊന്നും കണ്ടെത്താനായില്ലെന്നും മുഖ്യമന്ത്രിയുടെ കത്ത് വ്യക്തമാക്കുന്നു. അതിനാല്‍തുടര്‍നടപടികള്‍ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി ഗവര്‍ണരെ അറിയിച്ചു. പറയാനുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നായിരുന്നു ധനമന്ത്രിയുടെ പ്രതികരണം.

SOT കെ.എന്‍.ബാലഗോപാല്‍ (രാജ്യത്തു തന്നെ ഇങ്ങനെ നടന്നിട്ടുണ്ടോ?) 

PTC ഗവര്‍ണരെയും രാജ്ഭവന്‍റെ നടപടികളെയും ശക്തമായി നേരിടുക എന്ന രീതിയിലേക്ക് സര്‍ക്കാര്‍ നീങ്ങും.  സര്‍വകലാശാല പ്രശ്നത്തിലുള്‍പ്പെടെ ഒരിഞ്ച് പിന്നോട്ടില്ലെന്ന നിലപാടില്‍ ഗവര്‍ണരും രാജ്ഭവനും ഉറച്ചു നില്‍ക്കുകയുമാണ്. ഇതോടെ സര്‍ക്കാരും ഗവര്‍ണരും തമ്മിലുള്ള പോര് ഏറ്റവും രൂക്ഷമായ നിലയിലേക്ക് കടന്നു. 

 

Story Highlights: Kerala Governor, Finance Minister