ഹയർ സെക്കൻഡറി പരീക്ഷയെഴുതിയ ചില കുട്ടികളുടെ ഉത്തരപേപ്പർ കാണാതായ സംഭവത്തിൽ സർക്കാരിനെ പരിഹസിച്ച് വി.ടി ബൽറാം എംഎൽഎയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. കെ.ടി ജലീലിന്റെ പഴയ ചിത്രം പങ്കുവച്ചാണ് ഈ കുറിപ്പ്. ‘കോൺഗ്രസുകാരെ, 2017 ല്‍ കുറ്റിപ്പുറത്തോ മറ്റോ വെച്ച് കെ ടി ജലീൽ ഭാരതപ്പുഴയിൽ നീരാട്ട് നടത്തുന്ന ചിത്രമാണിത് . അല്ലാതെ വി ടി ബൽറാം ഒക്കെ പ്രചരിപ്പിക്കുന്നത് പോലെ കാണാതായ ഉത്തരക്കടലാസ് മുങ്ങിത്തപ്പുന്ന ചിത്രം അല്ല. ഹയർ സെക്കണ്ടറി ജലീലിന്റെ വകുപ്പല്ല, രവീന്ദ്രനാഥിന്റേതാണ്.’ ബൽറാം പരിഹസിച്ചു. പി.കെ ഫിറോസ് അടക്കമുള്ളവർ ശക്തമായി പ്രതിഷേധിച്ച് രംഗത്തെത്തി.
കൊല്ലം മുട്ടറ സ്കൂളിലെ 61 വിദ്യാർഥികളുടെ കണക്ക് പരീക്ഷയുടെ ഉത്തര കടലാസാണ് കാണാതായത്. പരീക്ഷാ ഫലം വരാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ ഉത്തരക്കടലാസ് ഇപ്പോള്‍ എവിടെയുണ്ടെന്ന് ആര്‍ക്കും അറിയില്ല. പൊലീസും തപാല്‍ വകുപ്പും അന്വേഷിച്ചെങ്കിലും ഒരു തുമ്പും ലഭിച്ചിട്ടില്ല. ഹയര്‍സെക്കണ്ടറി പരീക്ഷാ ബോര്‍ഡിലാണ് ഇനി കുട്ടികളുടെ ഭാവി.