swetha-pishu

കേരളാ കാൻ ക്യാമ്പിൽ ചിരി പടർത്തി രമേശ് പിഷാരടിയും ശ്വേതാ മേനോനും. മനോരമ ന്യൂസും ബിലിവേഴ്സും ചേർന്ന് നടത്തുന്ന കേരള കാനിൻ്റെ നിരണത്തെ ക്യാമ്പിൽ സംസാരിക്കുകയായിരുന്നു രമേശ് പിഷാരടി. ശ്വേതാ മേനോൻ പാട്ടുപാടുമെന്ന് പറഞ്ഞാണ് രമേശ് പിഷാരടി പ്രസംഗം അവസാനിപ്പിച്ചത്. ശ്വേത മേനോൻ ഉടൻ പിഷാരടിയെ ഞെട്ടി നോക്കി. പാടില്ലെന്ന് കൈകൊണ്ട് കാണിച്ചു. പിന്നാലെ ശ്വേത സംസാരിച്ചു. എന്നാൽ പാട്ടുപാടിയില്ല. പിഷാരടി വിട്ടില്ല. പാടിയേ പറ്റൂ എന്നായി. ശ്വേതയെ മൈക്കിന് മുന്നിൽ കൊണ്ട് നിർത്തി. ഒടുവിൽ ശ്വേത പാടി. കളിമണ്ണ് സിനിമയിലെ 'മലരോളിയെ മന്ദാരമലരേ' എന്ന പാട്ട്. കാണികൾ ഏറ്റുപാടി. ശ്വേതയുടെ മനോഹര ഗാനത്തിന് നിറഞ്ഞ കയ്യടി.

ENGLISH SUMMARY:

Ramesh Pisharody and Shwetha Menon brought laughter to the Kerala Can camp with their entertaining presence. The event, organized by Manorama News and Believers, saw Pisharody playfully coaxing Menon into a song, which she eventually delivered to an enthusiastic audience