മനോരമ ന്യൂസും ബിലിവേഴ്സും ചേർന്ന് നടത്തുന്ന കേരള കാനിൻ്റെ നിരണത്തെ ക്യാമ്പിൽ സംസാരിക്കുകയായിരുന്നു രമേഷ് പിഷാരടി. പത്തനംതിട്ട ജില്ലയിലെ നിരണത്തെ ഭംഗിയെ കുറിച്ച് പറഞ്ഞാണ് തുടങ്ങിയത്. പക്ഷേ ഇവിടത്തെ കാൻസർ രോഗികളുടെ എണ്ണം ആശങ്കപ്പെടുത്തുന്നത് രമേശ് പിഷാരടി പറഞ്ഞു. 'ക്യാമ്പിൽ വരാനും പരിശോധിക്കാനും ആരും ഭയക്കരുത്.

ധൈര്യത്തോടെ മുന്നോട്ട് വരണം. പരിശോധനകൾ നടത്തണം. അതിജീവനം സാധ്യമാണ്. അതിജീവിതം നിത്യേനയുള്ള ഒന്ന്. ദിവസവും നമ്മൾ പല പ്രശ്‌നങ്ങളിലൂടെ കടന്നു പോകുന്നു. വാഹനാപകടങ്ങളിൽ ഒരുപാട് പേർ മരിക്കുന്നില്ലേ, പക്ഷേ വാഹനത്തിൽ കയറാൻ നമ്മൾ പേടിക്കുന്നില്ലല്ലോ, അതുപോലെ തന്നെയാണ് ക്യാൻസർ നിർണയ ക്യാമ്പുമെന്ന് രമേഷ് പിഷാരടി പറഞ്ഞു. വാഹനാപകടങ്ങളിൽ ഒരുപാട് പേർ മരിക്കുന്നില്ലേ, പക്ഷേ വാഹനത്തിൽ കയറാൻ നമ്മൾ പേടിക്കുന്നില്ലല്ലോ, അതുപോലെ തന്നെയാണ് കാൻസർ നിർണയ ക്യാമ്പും, ധൈര്യത്തോടെ മുന്നോട്ടു വരണമെന്നും രമേശ് പിഷാരടി

Ramesh Pisharody Advocates for Cancer Screening at Niranam Camp:

Ramesh Pisharody spoke at a cancer detection camp organized by Manorama News and Believers in Niranam, Kerala. He encouraged people to overcome their fear and participate in cancer screening, emphasizing that early detection and overcoming the disease is possible