ശബരിമല സ്വര്‍ണക്കൊള്ളയില്‍ കടകംപള്ളി സുരേന്ദ്രനെതിരെ കോടതിയില്‍ തെളിവ് ഹാജരാക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. കടകംപള്ളി തന്നെ വെല്ലുവിളിക്കുന്നത് എന്തിനെന്നും താന്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും പി.ഡി.സതീശന്‍ പറഞ്ഞു. സ്വർണകൊള്ളയിലെ വ്യവസായിയുടെ മൊഴി അടക്കമുള്ള ഗൗരവതരമായ വിഷയങ്ങളിൽ ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണം പ്രതീക്ഷിക്കുന്നു എന്ന് കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ഹൈക്കോടതി മേൽനോട്ടം കൊണ്ട് മാത്രമാണ് ഇതുവരെ എത്തിയത്. അയ്യപ്പൻറെ സ്വർണ്ണം കട്ടവരെയെല്ലാം തുറന്നുകാട്ടും വരെ പോരാട്ടം തുടരും എന്നും കെ സി വേണുഗോപാൽ പറഞ്ഞു.
ശബരിമല സ്വർണ കൊള്ളകേസിന്‍റെ രേഖകൾ ആവശ്യപ്പെട്ടുള്ള ഇ ഡി അപേക്ഷയിൽ വിജിലൻസ് കോടതിയുടെ ഉത്തരവ് 19ന്. കൊല്ലം വിജിലൻസ് കോടതിയിൽ വാദം പൂർത്തിയായി. എസ്ഐടി എതിർപ്പ് രേഖാമൂലം അറിയിച്ചു. ഇഡി യ്ക്ക് രേഖകൾ കൈമാറിയാൽ എസ്ഐടി അന്വേഷണത്തെ ബാധിക്കുമെന്നാണ് പ്രോസിക്യൂഷൻ കോടതിയിലെ വാദം.യഥാർഥ പ്രതികളിലേക്ക് എത്താൻ സാധിക്കില്ലെന്നും എസ്ഐടി വാദം.രേഖകൾ കൈമാറുന്നതിൽ ആദ്യ ഘട്ടം മുതൽക്കേ സർക്കാർ എതിർപ്പ് അറിയിച്ചിരുന്നു.ഇ ഡി അന്വേഷണം എങ്ങനെ എസ്ഐടിയെ ബാധിക്കുമെന്ന് ഇ ഡി അഭിഭാഷകൻ.കള്ളപ്പണ ഇടപാട് ഉണ്ടെന്നും ഹൈക്കോടതി അനുമതിയോടെയാണ് അന്വേഷണമെന്നും ഇ ഡി വാദമുയർത്തി.