പ്രവാസിയായ ഭർത്താവിനെ സഹായിക്കാൻ വീട്ടുവളപ്പിൽ തുടങ്ങിയ പച്ചക്കറി കൃഷിയിൽ നിന്നാണ് നൂറനാട് സ്വദേശിനി റുബീന സംരംഭകരായി വളർന്നത്. പത്തു വർഷത്തിനിടെ നിരവധി കാർഷികോല്പന്നങ്ങളും മൂല്യവർധിത ഉൽപന്നങ്ങളും മാത്രമല്ല മൂന്ന് കടകളും റുബീന തുടങ്ങി. ഉരുക്കുവെളിച്ചണ്ണയും ചമ്മന്തിപ്പൊടിയും അച്ചാറുകളും മുതൽ തേൻ ഉൽപന്നങ്ങൾ വരെ റുബീനയുടെ നന്മയിൽ ലഭിക്കും.