പാചകം എങ്ങനെ ഈസിയാക്കാമെന്ന ചിന്ത കോഴിക്കോട് താമരശേരി സ്വദേശി ബീനാ തോമസിനെയും ഭര്‍തൃസഹോദരി ഷൈനി റെജിയെയും എത്തിച്ചത് ഇന്‍സ്റ്ററ്റ് ഗ്രേവി സംരംഭത്തില്‍. ഗ്രേവി റൂട്ട്‌സ് എന്ന സംരംഭത്തിലൂടെ പ്രതിമാസം നടക്കുന്നത് രണ്ടുലക്ഷം രൂപയുടെ വിറ്റുവരവാണ്. കേരളരുചികളായ വറുത്തരച്ചമീന്‍കറിയും ഉള്ളി തീയലും അടങ്ങുന്ന കറിക്കൂട്ടുകള്‍ കൂടുതലായും കയറ്റുമതി ചെയ്യുന്നത് വിദേശത്തേക്കും.