thrissur-help

TOPICS COVERED

തൃശൂർ മുണ്ടത്തിക്കോട് ഒരു കുടുംബമുണ്ട്. അച്ഛൻ വൃക്ക രോഗബാധിതനും, അമ്മ അർബുദരോഗിയുമാണ്. ഇരുവർക്കും താങ്ങും തണലുമായി രണ്ടു മക്കൾ. ഈ കുടുംബം സന്മനസ്സുള്ളവരുടെ സഹായം തേടുന്നു. 

കാലം മായ്ക്കാത്ത മുറിവുകൾ ഇല്ല എന്നാണല്ലോ. എന്നാൽ ഈ കുടുംബത്തിൻറെ മുറിവുകൾ, മായിക്കാൻ പറ്റുന്നതിനുമപ്പുറം ആണ്. 2019 ൽ അച്ഛൻ പി ആർ രംഗന് അസുഖം തുടങ്ങുന്നു. ഒരു ഭാഗം തളർന്ന് വൃക്കരോഗ ബാധിതനായ രംഗന് ഒരാഴ്ചയിൽ മൂന്നു പ്രാവശ്യം ഡയാലിസിസ് ചെയ്യണം. ഇതിനായി മാസം ചെലവാകുന്നത് ഈ കുടുംബത്തിന് താങ്ങാവുന്നതിനുമപ്പുറമുള്ള തുകയാണ്. കടം വാങ്ങിച്ചും വീട്ടു ജോലി ചെയ്തും ആയിരുന്നു രണ്ടുമാസം മുമ്പ് വരെ അമ്മ സന്ധ്യ കുടുംബം മുന്നോട്ടു കൊണ്ടുപോയത്. എന്നാൽ അമ്മയ്ക്ക് അർബുദം പിടിപെട്ടതോടെ ആ കുടുംബം ഒറ്റയ്ക്കായി. മക്കളുടെ പഠനവും പാതിവഴിയിൽ മുടങ്ങി. മകൾ അനാമിക പ്ലസ് ടു പാസ്സായെങ്കിലും പഠനം അവസാനിപ്പിച്ചു. മകൻ മാധവ് പ്ലസ് വണ്ണിൽ പഠിക്കുന്നു. ക്ലാസ് കഴിഞ്ഞ് വൈകുന്നേരം 5 മുതൽ 8  വരെ അടുത്തുള്ള കടയിൽ ജോലിക്ക് പോകും. സന്ധ്യയുടെ അമ്മയാണ് ഇവർക്ക് കൂട്ട്. 

നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായം കൊണ്ടാണ് ഈ കുടുംബം ഇപ്പോൾ മുന്നോട്ടുപോകുന്നത്. 

സ്വന്തമായി ഒരു വീടില്ല വാടകയ്ക്കാണ് താമസം. ചികിത്സാ ചെലവും കുട്ടികളുടെ പഠനവും മുന്നോട്ടു കൊണ്ടുപോകണമെങ്കിൽ ആരുടെയെങ്കിലും സഹായം വേണം.

ENGLISH SUMMARY:

A family in Mundathicode, Thrissur, is facing a severe crisis. The father, P.R. Rangan, has been paralyzed and is suffering from kidney disease, requiring expensive dialysis three times a week. The mother, Sandhya, who was supporting the family through house cleaning jobs, was recently diagnosed with cancer, leaving the family in a helpless situation. Their daughter Anamika had to quit her studies after Plus Two, and their son Madhav, a Plus One student, works part-time to help. The family, which lives in a rented house, is struggling with mounting medical and educational expenses and is seeking financial assistance from the community.