Image: X/@Shoonya_ydv

Image: X/@Shoonya_ydv

TOPICS COVERED

  • ഭര്‍ത്താവിനെ കൊലപ്പെടുത്തി ജോലി തട്ടാന്‍ ശ്രമം, പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ഗൂഢാലോചന പുറത്ത്

ഭര്‍ത്താവിന്റെ സര്‍ക്കാര്‍ ജോലി തട്ടിയെടുക്കാന്‍ ആസൂത്രിതമായി കൊലപ്പെടുത്തിയ ഭാര്യയും കാമുകനും സഹായിയും പിടിയിലായി. ജാര്‍ഖണ്ഡിലെ ഹസാരിബാഗ് ജില്ലയിലെ ഗിദ്ദിയിലാണ് സംഭവം. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനായ മംഗളേഷ് പാല്‍ ആണ് കൊല്ലപ്പെട്ടത്. പൊതുമേഖലാ സ്ഥാപനമായ സെൻട്രൽ കോൾഫീൽഡ്സ് ലിമിറ്റഡിലെ (CCL) ഉദ്യോഗസ്ഥനാണ് മംഗളേഷ് പാല്‍.

Also Read: ലൈംഗിക വേഴ്ചയ്ക്കിടെ കുഞ്ഞ് കരഞ്ഞു; കാമുകന്‍ ശ്വാസംമുട്ടിച്ച് കൊന്നു; കുഞ്ഞിന്റെ മരണത്തില്‍ ട്വിസ്റ്

ആശ്രിതനിയമനം നേടാന്‍ ശ്രമിച്ച 23കാരി സൊനാലി കുമാരിയാണ് മുഖ്യപ്രതി. ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം ജോലി നേടി ബന്ധു കൂടിയായ കാമുകന്‍ കൗശിക് കുമാര്‍ നൗനിയയെ വിവാഹം കഴിക്കാനായിരുന്നു സൊനാലി ശ്രമിച്ചതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. പ്രായപൂര്‍ത്തിയാകാത്ത ഒരാളും സൊനാലിക്കൊപ്പം കൊലപാതകം നടത്താന്‍ കൂട്ടുനിന്നു. കവര്‍ച്ചക്കിടെ ഭര്‍ത്താവ് കൊല്ലപ്പെട്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ആയിരുന്നു പ്രതികളുടെ ശ്രമം. 

ഒക്ടോബര്‍ 18നാണ് ഗിദ്ദിയില്‍ കൊലപാതകം നടന്നതായി പൊലീസിനു വിവരം ലഭിച്ചത്. വീട്ടിൽ കവർച്ചയ്ക്കായി എത്തിയ സംഘം തന്നെ ബന്ധിച്ചശേഷം ഭർത്താവിനെ കൊലപ്പെടുത്തിയെന്നായിരുന്നു സൊനാലിയുടെ ആദ്യ മൊഴി. കൈകാലുകളും വായും ബന്ധിച്ച നിലയിലായിരുന്നു സൊനാലി. കവർച്ചാശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നും ഇവർ പൊലീസിന് മൊഴി നല്‍കി. 

എന്നാല്‍ മൊഴികളിലെ വൈരുധ്യം ശ്രദ്ധിച്ച പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെയാണ് ഗൂഢാലോചന പുറത്തുവന്നത്. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് പ്രതികള്‍ മംഗളേഷ് പാലിനെ ആക്രമിച്ചതെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്. 

ബർകാഗാവ് സബ് ഡിവിഷണൽ പൊലീസ് ഓഫീസറുടെ നേതൃത്വത്തില്‍ ഫൊറൻസിക് വിദഗ്ധർ, വിരലടയാള വിദഗ്ധർ, ഡോഗ് സ്ക്വാഡ് എന്നിവര്‍ സംഭവസ്ഥലത്ത് പരിശോധന നടത്തി.

പൊലീസിന്റെ പരിശോധനയില്‍ രക്തം പുരണ്ട മോപ്, രക്തക്കറകളുള്ള വസ്ത്രങ്ങള്‍, ചെരുപ്പുകള്‍, രണ്ട് മൊബൈല്‍ ഫോണുകള്‍ എന്നിവ കണ്ടെത്തിയിട്ടുണ്ട്. മംഗളേഷിന്റെ സഹോദരി നല്‍കിയ പരാതിയില്‍ ഗിദ്ദി പൊലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റര്‍ ചെയ്തു. സൊനാലിയെയും കൗശിക് കുമാർ നൗനിയയെയും അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തതായി ബർകാഗാവ് എസ്‌ഡിപിഒ അമിത് ആനന്ദ് പറഞ്ഞു. കേസിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്തയാളെ ജുവനൈൽ കേന്ദ്രത്തിലേക്കും മാറ്റിയിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ 103(1), 61(2), 238, 3(5) എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.  

Wife, Lover Arrested for Alleged Murder of CCL Employee Over Job:

A 23-year-old woman, Sonali Kumari, her alleged lover Kaushik Kumar Nauniya, and a minor accomplice have been arrested for the planned murder of her husband, Manglesh Pal, a Central Coalfields Limited (CCL) employee, in Giddi, Hazaribagh district, Jharkhand. Police suspect that Sonali plotted the murder to secure a job through the dependent employment scheme and marry her alleged lover. She initially claimed that a gang had tied her up and killed her husband during a robbery, but inconsistencies in her statement led investigators to uncover the alleged conspiracy. Police recovered bloodstained items and mobile phones during the investigation, while the two adult accused were remanded to custody and the minor was sent to a juvenile facility