മൈസൂരുവില് സ്വകാര്യ ബസില് ലോറിയിടിച്ച് മൂന്ന് മലയാളികള് ഉള്പ്പെടെ നാലുപേര് മരിച്ചു. കോഴിക്കോട് – മലപ്പുറം സ്വദേശികളാണ് മരിച്ച മൂന്നുപേരും. ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണം.
ബെംഗളൂരുവില് നിന്ന് കോഴിക്കോട്ടേക്ക് പോയ സ്വകാര്യ സ്ലീപ്പര് ബസ് ഇന്ന് പുലര്ച്ചെയാണ് അപകടത്തില്പ്പെട്ടത്. മൈസൂരുവിന് സമീപം പെരിയപട്ടണയിലായിരുന്നു അപകടം. എതിര്ദിശയില് വന്ന ലോറി മുന്നറിയിപ്പിലാതെ ട്രാക്ക് മാറ്റിവെട്ടിച്ചതാണ് അപകടകാരണം. അപകടത്തില് ബസ് ഡ്രൈവര് മൈസൂര് സ്വദേശി സുനില്, കോഴിക്കോട് മാങ്കാവ് സ്വദേശി സജേഷ്, ബേപ്പൂര് സ്വദേശി അഫ്താബ്, പൂക്കോട്ടുപാടം സ്വദേശി ഷിബിന് ആദം എന്നിവരാണ് മരിച്ചത്.
14 പേരുടെ പരുക്ക് സാരമാണ്. ഇതില് എട്ടുപേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ മൈസൂരുവിലെയും പെരിയപട്ടണയിലെയും ആശുപത്രികളില് പ്രവേശിപ്പിച്ചു. ഏതാനും ചിലരെ വയനാട്ടിലെ ആശുപത്രികളിലേക്കും മാറ്റി. അപകടമുണ്ടായ ഉടന് തന്നെ നാട്ടുകാരും പൊലീസുകാരും മലയാളി അസോസിയേഷന് പ്രവര്ത്തകരും സ്ഥലത്തെത്തി രക്ഷാപ്രവര്ത്തനം ഏകോപിപ്പിച്ചു.
റിസേര്വേഷന് ചാര്ട്ടിന് പുറമേ മറ്റു യാത്രക്കാര് ബസിലുണ്ടായിരുന്നോ എന്ന് പരിശോധിക്കുന്നുണ്ട്. പെരിയപട്ടണ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മുന്പും തലശേരി – മൈസൂര് പാതയില് സ്വകാര്യ ബസുകള് അപകടത്തില്പ്പെട്ടിട്ടുണ്ട്.
ENGLISH SUMMARY:
Four people, including three Keralites, were killed when a private sleeper bus collided with a lorry near Mysuru in the early hours of today. The accident occurred at Periyapatna as the bus was traveling from Bengaluru to Kozhikode, after the lorry coming from the opposite direction abruptly swerved tracks without warning. The deceased have been identified as bus driver Sunil (a Mysuru native), Sajesh from Mankavu (Kozhikode), Aftab from Beypore (Kozhikode), and Shibin Adam from Pookkottumpadam (Malappuram). Fourteen passengers sustained injuries—with eight reported to be in critical condition—and were admitted to hospitals in Mysuru, Periyapatna, and Wayanad, while local residents, police, and Malayali association volunteers coordinated rescue operations.