up-murder

ഉത്തര്‍പ്രദേശിലെ രാംപുരില്‍ വിധവയായ യുവതി രണ്ടാം വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. അവര്‍ കണ്ടെത്തിയ പുരുഷന് പത്തുവയസ് പ്രായം കുറവായിരുന്നു. ഇതില്‍ കുപിതരായ യുവതിയുടെ രണ്ട് മക്കള്‍ ചേര്‍ന്ന് യുവാവിനെ വെടിവച്ച് കൊന്നു. കഴിഞ്ഞ ശനിയാഴ്ച നടന്ന സംഭവമാണ് ഇപ്പോള്‍ പുറത്തുവന്നത്.

രാംപുര്‍ സ്വദേശി നവജ്യോത് സിങ് ആണ് വെടിയേറ്റ് മരിച്ചത്. മുഖംമൂടി ധരിച്ച രണ്ട് യുവാക്കള്‍ ഒരുസംഘമാളുകള്‍ക്കൊപ്പം ഇയാളുടെ കടയില്‍ അതിക്രമിച്ചുകയറി. യുവാവിനെ മര്‍ദിച്ചശേഷം വലിച്ച് പുറത്തിട്ട് വെടിയുതിര്‍ക്കുകയുമായിരുന്നു.

യുവാക്കളുടെ അമ്മ കമാല്‍ കൗറുമായി നവജ്യോത് പുനര്‍വിവാഹം നടത്തിയിരുന്നു. നാല്‍പ്പതുകാരിയായ കമാലിന്‍റെ രണ്ട് ആണ്‍മക്കളും ന്യൂസിലന്‍ഡിലാണ് ജോലി ചെയ്യുന്നത്. നാട്ടില്‍ തിരിച്ചെത്തിയ യുവാക്കള്‍ക്ക് അമ്മ പുനര്‍വിവാഹത്തിന് തിരഞ്ഞെടുത്തത് പ്രായം കുറഞ്ഞയാളെ ആണെന്നത് വെറുപ്പുളവാക്കിയെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിന് പിന്നാലെ ആക്രമിസംഘത്തിലെ ഏഴുപേരും ഒളിവില്‍ പോയി. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

ENGLISH SUMMARY:

Malayala Manorama Online News reports on the shocking incident in Rampur where two sons murdered their widowed mother's younger second husband. The tragic event unfolded after the migrant sons returned from New Zealand and opposed their mother's decision to remarry.