mad-sandu

TOPICS COVERED

രാജ്യത്തെ പ്രമുഖ LGBTQ ആക്റ്റിവിസ്റ്റും ഇന്‍ഫ്ലുവന്‍സറുമായ മാഡ് സാന്ദു വെടിയേറ്റ് മരിച്ചു. ശനിയാഴ്ച പഞ്ചാബ് അമൃത്‍സര്‍, സിരിവെന്നലയില്‍ വൈകീട്ട് റോഡില്‍ വെടിയേറ്റ് രക്തത്തില്‍ കുളിച്ചുകിടക്കുകയായിരുന്ന അവസ്ഥയിലാണ് സാന്ദുവിനെ കണ്ടെത്തിയത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് സാന്ദുവിനെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. ‌

കൊലപാതകത്തിന് പിന്നാലെ ‘Goldie Dhillon' എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ സാന്ദു പഞ്ചാബിനെ വഷളാക്കിയെന്ന് (Spoilt) പോസ്റ്റിട്ട് കൊലപാതകത്തിന്‍റെ ഉത്തരവാദിത്വമേറ്റെടുത്തു. അക്കൗണ്ട് നിരീക്ഷിച്ച് കൊലപാതകത്തിന് പിന്നിലുള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. 

കൃത്യം ഒരു വര്‍ഷം മുന്‍പ് മറ്റൊരു LGBTQ ആക്റ്റിവിസ്റ്റായ കമാല്‍ കൗര്‍ ബാബിയും വെടിയേറ്റ് മരിച്ചിരുന്നു. സംഭവത്തില്‍ ഒരു സിക്ക് തീവ്ര സംഘടന ഉത്തരവാദിത്വമേറ്റെടുത്ത് രംഗത്തുവന്നിരുന്നു. ‘അശ്ലീലം’ എന്ന കുറിപ്പോടെ കൗര്‍ ബാബിയുടെ ഫോട്ടോയും ഇവര്‍ പോസ്റ്റ് ചെയ്തിരുന്നു. 

മാഡ് സാന്ദു എന്ന മധുസൂധന്‍ മേക്കപ്പ്, സിനിമ, ലിംഗവിവേചനം എന്നീ വിഷയങ്ങളില്‍ തന്‍റെ അഭിപ്രായങ്ങള്‍ തുറന്നുപറഞ്ഞിരുന്നു. 

സമൂഹമാധ്യമങ്ങളില്‍ സാന്ദുവിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ തന്നെ ദൈവം ഇത്തരത്തിലാണ് സൃഷ്ടിച്ചത് എന്ന് മറുപടി നല്‍കി സാന്ദു LGBTQ സമൂഹത്തില്‍ വൈറലായിരുന്നു. 

 

ENGLISH SUMMARY:

Leading LGBTQ activist Mad Sandhu was fatally shot in Amritsar, Punjab. This tragic event highlights ongoing challenges faced by the queer community and the need for enhanced safety measures.