train-urination

TOPICS COVERED

ഉത്തരേന്ത്യയില്‍ നിന്നും ട്രെയിനുകള്‍ക്കുള്ളില്‍ നടക്കുന്ന സംഭവങ്ങളുടെ ഭയാനകമായ വിഡിയോകള്‍ ദിനംപ്രതി പുറത്തുവരാറുണ്ട്. ഇത്തരത്തിലൊരു പുതിയ സംഭവത്തിന്‍റെയും സംതൃപ്തി ലഭിക്കുന്ന വിഡിയോയുടെ അന്ത്യവുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. @Khurpenchinfra എന്ന എക്സ് അക്കൗണ്ടിലാണ് വിഡിയോ വന്നത്. സെപ്തംബര്‍ 26നാണ് വിഡിയോ ചിത്രീകരിച്ചതെന്നാണ് നിഗമനം. 

വിഡിയോ പ്രകാരം സ്ത്രീകളടക്കം യാത്രക്കാരുള്ള കോച്ചില്‍ നിന്ന് 40ന് മുകളില്‍ പ്രായം തോന്നിക്കുന്നയാള്‍ മൂത്രമൊഴിക്കുകയാണ്. ഇയാളോട് ശുചിമുറിയില്‍ പോയി മൂത്രമൊഴിക്കാന്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഇയാള്‍ യാത്രികരോട് തട്ടിക്കയറുന്നതും വിഡിയോയില്‍ കാണാം. 

ഇയാള്‍ അക്രമാസക്തനാകുന്നതോടെ കുപിതരായ മറ്റ് യാത്രികര്‍ ഇയാളെ പൊതിയുകയും മര്‍ദിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. 

മര്‍ദനത്തിനിടെ ഒരി ടിടിആറിനെയും കാണാം. മര്‍ദിച്ച ആളുകള്‍ ഇയാളെ നിലത്ത് മൂത്രമൊഴിച്ച സ്ഥലത്ത് തന്നെ അടിച്ച് വീഴ്ത്തുന്നതോടെയാണ് വിഡിയോ അവസാനിക്കുന്നത്.

ENGLISH SUMMARY:

Public urination and assault on a train are captured in a viral video, showcasing a disturbing incident. This shocking event highlights the challenges and dangers passengers can face during train journeys in India.