• പ്രേമാനന്ദ് മഹാരാജിന്റെ അനുയായിയായ യുവസന്യാസി ആശ്രമത്തിന് മുകളിൽ നിന്ന് വീണ് മരിച്ച നിലയിൽ

ഉത്തര്‍പ്രദേശിലെ വൃന്ദാവനില്‍ ആശ്രമത്തിന്‍റെ നാലാം നിലയില്‍ നിന്നും യുവ സന്യാസി വീണു മരിച്ചു. മധ്യപ്രദേശിലെ ജബല്‍പൂര്‍ സ്വദേശിയായ റാസിക് ദുലാരിശരൺ എന്ന ദീപക് ലോധി (25) ആണ് മരിച്ചത്. ആത്മീയ നേതാവ് പ്രേമാനന്ദ് മഹാരാജിന്‍റെ അനുയായിയാണ് ഇയാള്‍. 2025 ലാണ് ദീപക് വൃന്ദാവനിലെത്തുന്നത്. 

വൃന്ദാവനിലെ വരാഹ് ഘട്ടിന് സമീപമുള്ള ഗൗ കൃപാ കുഞ്ച് ആശ്രമത്തിന്‍റെ നാലാം നിലയില്‍ നിന്നാണ് ദീപക് താഴേക്ക് വീണത്. ആശ്രമത്തിന്‍റെ കെട്ടിടത്തില്‍ നിന്നും ആറടി മാറിയുള്ള റോഡിലാണ് ദീപക്കിന്‍റെ മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ 10.30 നായിരുന്നു സംഭവം. ആശ്രമത്തിലുള്ളവര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെപ്പോഴേക്കും ദീപക് മരിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി. 

പ്രേമാനന്ദ് മഹാരാജിന്‍റെ അനുയായികളായ അന്‍പതോളം സന്യാസികള്‍ ഗൗ കൃപ കുഞ്ചില്‍ താമസിക്കുന്നുണ്ട്. സംഭവം ആത്മഹത്യയാകാം എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മരണവുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളും അന്വേഷിക്കുന്നുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനു ശേഷമെ മരണകാരണം വ്യക്തമാകൂ. ദീപക്കിന്‍റെ തലയ്ക്കും മറ്റ് ശരീരഭാഗങ്ങൾക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളുടെ സ്വകാര്യ ഭാഗങ്ങളും മുറിച്ചുമാറ്റപ്പെട്ട നിലയിലാണ്. 

ദീപക്കിന്‍റെ കുടുംബാംഗങ്ങള്‍ ഞായറാഴ്ച രാവിലെ മഥുരയിലെത്തുമെന്നാണ് വിവരം. അതിനു ശേഷമാകും പോസ്റ്റുമോര്‍ട്ടം നടത്തുക. 

ENGLISH SUMMARY:

A 25-year-old young sadhu and follower of spiritual leader Premanand Maharaj has died after falling from the fourth floor of an ashram in Vrindavan, Uttar Pradesh. The deceased, identified as Deepak Lodhi from Jabalpur, Madhya Pradesh, was found lying on a road several feet away from the building. Police and ashram authorities rushed him to a hospital, where doctors declared him dead upon arrival. Authorities have launched a detailed investigation into the incident, noting that preliminary suspicions point toward suicide pending post-mortem results.