ആഗസ്റ്റ് 28 രക്ഷാബന്ധന്‍ ദിനമാണ്. സഹോദരീസഹോദരന്മാരുടെ സ്നേഹവും പരസ്പര സംരക്ഷണവും ആഘോഷിക്കുന്ന ഒരു ഉത്തരേന്ത്യന്‍ ചടങ്ങാണ് രക്ഷാബന്ധന്‍. സഹോദരി സഹോദരന്‍റെ കയ്യില്‍ വര്‍ണാഭവും അലങ്കൃതവുമായ ‘രാഖി’ ചരട് കെട്ടി സ്നേഹം പ്രകടിപ്പിക്കുന്നു, സഹോദരന്‍ തിരിച്ച് സമ്മാനം നല്‍കി സ്നേഹം പ്രകടിപ്പിക്കുന്നു എന്നതാണ് ചടങ്ങിന്‍റെ ചുരുക്കം. പക്ഷെ ഈ ചരടാണ് ഇന്ന് വാര്‍ത്തകളില്‍ നിറയുന്നത്. കാരണം ചൈനയും.
പരുത്തിനൂലോ അല്ലെങ്കില്‍ പട്ടുനൂലോ ഉപയോഗിച്ചാണ് രാഖി ഉണ്ടാക്കുന്നത്. എന്നാല്‍ ഈയിടെയായി ചടങ്ങിനായി വന്‍തോതില്‍ രാഖി ഉണ്ടാക്കുന്നത് ചൈനയാണ്. നൈലോണ്‍, പ്ലാസ്റ്റിക് നൂലുകൊണ്ട് കുറഞ്ഞ ചിലവില്‍ ഭംഗിയോടെ നിര്‍മിക്കുന്ന ഈ രാഖികള്‍ക്ക് വിലയും കുറവാണ്. ഇവിടെയാണ് ഗുജറാത്ത് സൂറത്തിലെ ചില കലാകാരന്‍മാര്‍ക്ക് ഒരു ബുദ്ധി ഉദിക്കുന്നത്. എന്തുകൊണ്ട് ‘മേക്ക് ഇന്‍ ഇന്ത്യാ’ പരിപാടി ഇവിടെയും അവതരിപ്പിച്ചുകൂടാ. ചൈനയോട് കിടപിടിക്കണം. അതിനായി ഉത്തരേന്ത്യയില്‍ വന്‍ പ്രചാരമുള്ള ഒരു വസ്തു തന്നെ അസംസ്കൃത വസ്തുവായി ഉപയോഗിച്ചുകൂടാ. തൊടിയിലേക്കും തോട്ടങ്ങളിലേക്കുമല്ല തൊഴുത്തുകളിലേക്കാണ് അവര്‍ നോക്കിയത്. പ്രത്യേകിച്ച് ചാണകക്കുഴിയിലേക്ക്. എന്തുകൊണ്ട് ചാണകം നിര്‍മാണത്തിന് ഉപയോഗിച്ചുകൂടാ.
ബീച്ചില്‍ മദ്യപാനത്തിനിടെ കണ്ടുമുട്ടി; യുവതിയുമായി റോഡില്‍ കിടന്ന് സെക്സ്; യുവാവ് പിടിയില്‍...
രാഖിദിനത്തോടനുബന്ധിച്ച് മാര്‍ക്കറ്റുകളില്‍ ചാണകവും തടിയും ഉപയോഗിച്ച് മികവാര്‍ന്ന പരിസ്ഥിതിസൗഹൃദപരമായ രാഖികള്‍ നിറഞ്ഞു. രാഖിയില്‍ ഗോമാതയാണ് തങ്ങളുടെ രക്ഷക എന്നും എഴുതിയിട്ടുണ്ട്. ചാണകം കൊണ്ട് നിര്‍മിച്ച രാഖി മാര്‍ക്കറ്റ് ചെയ്യുന്നത് പച്ചച്ചാണകം കയ്യില്‍ തേച്ച് വര്‍ണാഭമായ രാഖി അതില്‍ വച്ചാണ്. വന്‍ ഡിമാന്‍ഡായതോടെ ചാണക രാഖി ആവശ്യമുള്ളവര്‍ക്ക് പാന്‍ ഇന്ത്യന്‍ ഡെലിവറി നടത്തുമെന്നും രാഖിയുടെ നിര്‍മാതാക്കള്‍ പറഞ്ഞു.