delhi-rain

TOPICS COVERED

ഡൽഹിയിൽ തുടർച്ചയായ രണ്ടാം ദിവസവും കനത്ത മഴ. താഴ്ന്ന സ്ഥലങ്ങളിലും റോഡുകളിലും വ്യാപകമായി വെള്ളംകയറി. നഗരത്തില്‍ രാവിലെ ഗതാഗതക്കുരുക്കും രൂക്ഷമായി. ഗുരുഗ്രാമിൽ ജില്ലാ ഭരണകൂടം വർക്ക് ഫ്രം ഹോം നിർദ്ദേശിച്ചു.  

പുലർച്ചെ മുതല്‍ ദേശീയ തലസ്ഥാന മേഖലയില്‍ കനത്ത മഴ. പല പ്രദേശങ്ങളിലും 100 മില്ലിമീറ്ററോ അതിലധികമോ മഴ പെയ്തു. നഗരത്തിലെ റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും മിനുറ്റുകള്‍ക്കം വെള്ളക്കെട്ട് രൂക്ഷമായി.  

8:30–ാടെയാണ് മഴ ശമിച്ചത്. ഏറ്റവും കൂടുതല്‍ മഴ പെയ്തത് അയനഗറിലാണ് 101.9 മില്ലിമീറ്റര്‍, രാവിലെ ഡല്‍ഹിയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. മഴ ശമിച്ചതിനുപിന്നാലെ വെള്ളക്കെട്ട് മാറിയെങ്കിലും നഗരത്തിലെ ഗതാഗത കുരുക്ക് മണിക്കൂറുകള്‍ തുടര്‍ന്നു.  

യുപി നോയിഡയിലും ഹരിയാനയിലെ ഗുരുഗ്രാമിലും മഴയില്‍ പരക്കെ വെള്ളംകയറി. ഗുരുഗ്രാമിൽ വർക് ഫ്രം ഹോം എടുക്കണമെന്ന് സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരോട് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു. സ്കൂളുകള്‍ക്ക് അവധിയാണ്. നോയിഡയിലും ചില സ്വകാര്യ സ്ഥാപനങ്ങളിൽ ഉൾപ്പെടെ വർക് ഹോം നിർദ്ദേശിച്ചിട്ടുണ്ട്. ഇന്നലെ കനത്തമഴ ഡല്‍ഹിയില്‍നിന്നുള്ള മൂന്നൂറിലേ വിമാന സര്‍വീസുകളെ ബാധിച്ചിരുന്നു. ഇന്ന് വിമാന സർവീസുള്‍ സാധാരണ ഗതിയിലാണ്. നാളെയും ശക്തമായ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 

ENGLISH SUMMARY:

Delhi is experiencing continuous heavy rainfall for the second consecutive day, causing widespread waterlogging in low-lying areas and roads, and leading to severe traffic congestion. Gurugram has advised employees to work from home due to the downpour.