yderabad-car-accident-mp-son-sanjush-case
  • സഞ്ജുഷിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കിയ പൊലീസ്, അപകടമുണ്ടാക്കിയ സമയത്ത് ഇയാള്‍ മദ്യലഹരിയില്‍ അല്ലായിരുന്നുവെന്നും മറ്റ് കേസുകളൊന്നും സഞ്ജുഷിന്റെ പേരില്‍ ഇല്ലെന്നും വിശദീകരിച്ചു

ഹൈദരാബാദില്‍ അമിതവേഗത്തിലെത്തിയ കാറിടിച്ച് 26കാരി മരിച്ച സംഭവത്തില്‍ ആന്ധ്രപ്രദേശില്‍ നിന്നുള്ള രാജ്യസഭ എംപി ലിംഗമനേനി രമേഷിന്റെ മകന്‍ ലിംഗമാനേനി സഞ്ജുഷിനെതിരെ കേസ്.  ഇനോര്‍ബിറ്റ്  മാളിലെ ലൈഫ്സ്റ്റൈല്‍ സ്റ്റോറില്‍ സെയില്‍സ് എക്സിക്യുട്ടീവായിരുന്ന ഭാരതി മുഖി (26)നെയാണ് പതിനാറാം തീയതി വൈകിട്ട് മൂന്ന് മണിയോടെ എതിര്‍ദിശയില്‍ നിന്നെത്തിയ കാര്‍ ഇടിച്ചു വീഴ്ത്തിയത്. കാര്‍ ശരീരത്തിലൂടെ കയറിയിറങ്ങിയ യുവതി തല്‍ക്ഷണം മരിച്ചു. യുവതിയും സുഹൃത്ത് പൂജയുമായി മാളിന് പുറത്ത് ഭക്ഷണം വാങ്ങാന്‍ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്.  Read More: വിവാഹത്തിന് വിസമ്മതിച്ചു; യുവതിയുടെ സ്വകാര്യഭാഗത്ത് തിളച്ച വെള്ളമൊഴിച്ചു! 23കാരി ചികില്‍സയില്‍

അമിത വേഗതയിലാണ് സഞ്ജുഷ് കാറോടിച്ചതെന്നും  റോഡ് കടക്കുകയായിരുന്ന പെണ്‍കുട്ടിയെ ഇടിച്ച് തെറിപ്പിച്ചുവെന്നും എഫ്ഐആറില്‍ പറയുന്നു. തലയ്ക്ക് മാരകമായി പരുക്കേറ്റ യുവതിയെ ജൂബിലി ഹില്‍സിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. 

സഞ്ജുഷിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കിയ പൊലീസ്, അപകടമുണ്ടാക്കിയ സമയത്ത് ഇയാള്‍ മദ്യലഹരിയില്‍ അല്ലായിരുന്നുവെന്നും മറ്റ് കേസുകളൊന്നും സഞ്ജുഷിന്റെ പേരില്‍ ഇല്ലെന്നും വിശദീകരിച്ചതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട ്ചെയ്തു. ബ്ലാക്ക് റിഡ്ജ് എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഡയറക്ടറാണ്  21കാരനായ സഞ്ജുഷ്.

ENGLISH SUMMARY:

A 26-year-old sales executive named Bharti Mukhi was tragically killed in Hyderabad after being struck by an overspeeding car while stepping out to buy food with a friend. The vehicle, which was driven in the opposite direction, ran over the victim and caused fatal head injuries. Police have registered a case against Lingamaneni Sanjush, a 21-year-old company director and the son of Rajya Sabha MP Lingamaneni Ramesh. Authorities confirmed that the accused was not under the influence of alcohol at the time of the incident, and investigations are currently ongoing.