shocked-death

സ്വത്ത് തര്‍ക്കത്തെത്തുടര്‍ന്ന് ഭാര്യയെ ഭര്‍ത്താവ് ഷോക്കടിപ്പിച്ച് കൊന്നു. യുപി രാംപൂറിലാണ് സംഭവം. യുവതിയുടെ കുംടുംബസ്വത്തായ സ്ഥലത്തിന്‍റെ ഒരു ഭാഗം വില്‍ക്കാന്‍ ഭര്‍ത്താവ് ഇവരെ തുടര്‍ച്ചയായി നിര്‍ബന്ധിച്ചിരുന്നെന്നും ഇത് വിസമ്മതിച്ചതിനാലാണ് കൊലപാതകമെന്ന് പ്രതി ഇസ്റാര്‍ കുറ്റസമ്മതം നടത്തി. നസ്‍റീന്‍ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. 
ഭാരം 275 കിലോ; ആശുപത്രിയിലെത്തിച്ചത് മിനിബസിൽ കിടത്തി; 16കാരന് ഭാരം കുറയ്ക്കൽ ശസ്ത്രക്രിയ...

തന്‍റെ പാരമ്പര്യസ്വത്ത് വിറ്റാല്‍ തന്‍റെ അഞ്ച് മക്കളുടെ ഭാവി ദുരിതത്തിലാകുമെന്ന് നസ്‍റീന്‍ കരുതിയിരുന്നു. 13 വര്‍ഷമായി വിവാഹിതരായിരുന്ന ഇവര്‍ക്ക് നാല് പെണ്‍മക്കളും ഒരാണ്‍കുട്ടിയുമാണ് ഉണ്ടായിരുന്നത്. തുടര്‍ച്ചയായി സ്ഥലം വില്‍ക്കുന്നതിനേച്ചൊല്ലി ഇരവരും വഴക്കുകൂടിയിരുന്നെന്നും, പലപ്പോഴും ഇസ്‍റാര്‍ നസ്റീനെ ആക്രമിച്ചിരുന്നെന്നും നസ്റീന്‍റെ ബന്ധുക്കള്‍ ആരോപിച്ചു. ഈയടുത്ത് വീട്ടില്‍ വന്നപ്പോള്‍ നസ്റീന്‍റെ മുഖത്ത് പരുക്കേറ്റ പാടുണ്ടായിരുന്നുവെന്നും എന്താണ് സംഭവിച്ചിതെന്ന് അവര്‍ പറഞ്ഞില്ലെന്നും സഹോദരന്‍ വ്യക്തമാക്കി. 

നസ്റീന്‍റെ ശരീരത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയതില്‍ നിന്നും പല ഭാഗങ്ങളിലായി പൊള്ളിയതിന്‍റെ പാടുകള്‍ കാണാന്‍ സാധിച്ചു. പരിശോധനയില്‍ നിന്നും ഇവ വൈദ്യുതാഘാതമേറ്റുള്ള പൊള്ളലാണെന്ന് വ്യക്തമായി. ഇതുകൂടാതെ യുവതിയുടെ സ്വകാര്യഭാഗങ്ങളില്‍ വന്‍തോതില്‍ പൊള്ളല്‍ കണ്ടെത്തിയതില്‍ നിന്നും ഈ ഭാഗങ്ങളില്‍ പ്രതി ക്രൂരമായി ഷോക്കടിപ്പിച്ചിരുന്നെന്നും വ്യക്തമായി. 

ENGLISH SUMMARY:

Husband electrocutes wife over property dispute in Uttar Pradesh. The accused confessed to the crime after the victim refused to sell her ancestral property, fearing for her children's future.