പ്രശസ്ത നേപ്പാളി പര്‍വതാരോഹകന്‍ നിർമൽ പുർജ ഹിമപാതത്തില്‍ മരിച്ചു. പാക്കിസ്ഥാനിലെ പര്‍വതാരാഹണത്തിനിടെയായിരുന്നു അപകടം. 14 കൊടുമുടികളുടെ തമ്പുരാൻ എന്നാണ് നിര്‍മല്‍ പൂജ അറിയപ്പെടുന്നത്.
ലോകത്തിലെ ഉയരം കൂടിയ 14 കൊടുമുടികൾ ഏറ്റവും വേഗത്തിൽ കീഴടക്കി റെക്കോർഡിട്ടയാള്‍. പാക്കിസ്ഥാനിലെ ബ്രോഡ് പീക്കിലുണ്ടായ ഹിമപാതത്തിലായിരുന്നു അന്ത്യം. നാല്‍പ്പത്തിമൂന്നുകാരനായ പുർജയും മറ്റ് ഒൻപതുപേരും ഹിമപാതത്തിൽപ്പെട്ടത്. ലോകത്തിലെ ഏറ്റവും ഉയരമുള്ള പന്ത്രണ്ടാമത്തെ പർവതമായ ബ്രോഡ് പീക്ക് സാങ്കേതികമായി ഏറെ വെല്ലുവിളി നിറഞ്ഞതാണ്. സംഘത്തിലെ ആരും രക്ഷപെട്ടില്ല. ഇവരുടെ മൃതദേഹം കണ്ടെത്തിയെങ്കിലും പുറത്തെത്തിക്കാന്‍ കഴിഞ്ഞിട്ടില്ല.
ബ്രിട്ടിഷ് സൈന്യത്തിൽ ഗൂർഖ വിഭാഗത്തിലും പിന്നീട് പ്രത്യേക സേനയിലും സേവനമനുഷ്ഠിച്ച പുർജ, 2019-ൽ ആറുമാസം കൊണ്ടാണ് 14 കൊടുമുടികൾ കീഴടക്കി റെക്കോർഡിട്ടത്. രണ്ടു വർഷത്തിനുശേഷം അദ്ദേഹത്തിന്റെ യാത്രയെക്കുറിച്ചുള്ള '14 പീക്ക്സ്: നത്തിങ് ഈസ് ഇംപോസിബിൾ' എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി പുറത്തിറങ്ങിയതോടെയാണ് രാജ്യാന്തര തലത്തിൽ പ്രശസ്തനായത്. 2019-ൽ ലോകത്തിലെ പത്താമത്തെ ഉയരം കൂടിയ പർവതമായ അന്നപൂർണ കീഴടക്കിയാണ് പുർജ തന്റെ ദൗത്യം ആരംഭിച്ചത്.