• മഹാരാഷ്ട്രയിൽ കുടുംബ വഴക്കിനിടെ 28 കാരിയായ മരുമകൾ പ്രാച്ചി കൽപേഷിനെ തള്ളിയിട്ടു കൊലപ്പെടുത്തിയ കേസിൽ 60 കാരനായ ഗണപത് സഖാറാം പാട്ടീൽ അറസ്റ്റിലായി.

28 കാരിയായ മകന്‍റെ ഭാര്യയെ തള്ളിയിട്ടു കൊലപ്പെടുത്തിയ സംഭവത്തില്‍ 60 കാരന്‍ അറസ്റ്റില്‍. കുടുംബ വഴക്കിനിടെയാണ് ഗണപത് സഖാറാം പാട്ടീൽ മരുമകളായ പ്രാച്ചി കല്‍പേഷിനെ തള്ളിയിട്ടത്. തലയിടിച്ചുവീണ പ്രാച്ചി തല്‍ക്ഷണം മരിച്ചു.

ഭര്‍തൃവീട്ടിലെ തര്‍ക്കത്തിന്‍റെ പേരില്‍ പ്രാച്ചിയെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ സഹോദരന്‍ എത്തിയിരുന്നു. ഈ സമയം പ്രാച്ചിയുടെ എട്ടു മാസം പ്രായമുള്ള കുട്ടി ഗണപതിന്‍റെ കയ്യിലായിരുന്നു. കുട്ടിയെ എടുക്കാന്‍ പ്രാച്ചി ശ്രമിച്ചതോടെ തര്‍ക്കമുണ്ടായി. 

ഈ തര്‍ക്കത്തിനിടെ ഗണപത് പ്രാച്ചിയെ പിടിച്ചു തള്ളുകയും നിലത്ത് വീണ് തലയ്ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയുമായിരുന്നു. സംഭവ സ്ഥലത്തുവച്ചു തന്നെ പ്രാച്ചി മരിച്ചു. സംഭവത്തിന് മുന്‍പും ഗണപത് മരുമകളെ ശല്യം ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. പ്രാച്ചിയുടെ സഹോദരന്‍റെ പരാതിയില്‍ ബോലിഞ്ചി പൊലീസ് ഗണപതിനെതിരെ കേസെടുത്തു. 

ENGLISH SUMMARY:

A sixty-year-old man in Maharashtra has been arrested for allegedly murdering his twenty-eight-year-old daughter-in-law during a violent family dispute. The tragic incident occurred when the victim attempted to take her eight-month-old baby from the accused while her brother had come to take her home. During the altercation, Ganpat Sakharam Patil pushed Prachi Kalpesh, causing her to fall and sustain fatal head injuries. Police stated that the accused had previously harassed the victim and have registered a formal case based on her brother's complaint.