TAGS

  • വടികുത്തി നടപ്പ് അഭിനയം; ഭിന്നശേഷിക്കാരനെന്ന വ്യാജേന ഭിക്ഷയെടുത്ത യുവാവിന്റെ കള്ളക്കളി കയ്യോടെ പൊക്കി നാട്ടുകാർ.

ഭിന്നശേഷിക്കാരനെന്ന വ്യാജേന ഭിക്ഷയെടുത്ത യുവാവിന്‍റെ കള്ളകളി കയ്യൊടെ പൊക്കി നാട്ടുകാര്‍. ബെംഗളൂരുവില്‍ ഐടിഐ ലേഔട്ടിലാണ് സംഭവം. വടികുത്തി ബുദ്ധിമുട്ടി നടക്കുന്ന മുകേഷ് എന്ന യുവാവിന്‍റെ കള്ളത്തരം പൊളിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. 

ഉത്തര്‍പ്രദേശ് സ്വദേശിയായ മുകേഷ് ഒരാഴ്ച മുന്‍പാണ് ബെംഗളൂരുവിലെത്തിയത്. ഭിന്നശേഷിക്കാരനായ നടിച്ച് ഭിക്ഷയെടുക്കുകയായിരുന്നു. എന്നാല്‍ ചില സമയങ്ങളില്‍ സാധാരണ പോലെ നില്‍ക്കുകയും നടക്കുകയും ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ട ഐടിഐ ലേഔട്ടിലെ നാട്ടുകാരാണ് യുവാവിനെ കുടുക്കിയത്. 

പരിശോധിച്ച സമയത്ത് ഇയാളുടെ കയ്യില്‍ ഐഫോണുണ്ടായിരുന്നുവെന്നും ഇത് മോഷ്ടിച്ചതാകാമെന്നും നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യം പൊലീസ് തള്ളി. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപണമുണ്ടെങ്കിലും ഇക്കാര്യത്തില്‍ തെളിവില്ലെന്ന് പൊലീസ് പറഞ്ഞു. 150 രൂപയും ഒരു ബാഗുമാണ് ഇയാളില്‍ നിന്നും കണ്ടെത്തിയത്. പൊലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി. മേല്‍വിലാസം പരിശോധിച്ച് നാട്ടിലേക്ക് തിരികെ അയക്കുമെന്ന് ബ്യാതരായണപുര പൊലീസ് വ്യക്തമാക്കി.

ENGLISH SUMMARY:

Locals in Bengaluru's ITI Layout caught a young man named Mukesh begging while falsely pretending to be differently abled. The Uttar Pradesh native, who arrived in the city a week ago, was exposed after residents noticed him walking normally at times. Although locals suspected his iPhone might be stolen, police found no evidence supporting the theft allegation. Authorities eventually took him into custody, recovered 150 rupees, and transferred him to a rehabilitation center for repatriation.