Image: X, @ndtv

നാസികില്‍ അവധി ദിനം ആഘോഷിക്കാനിറങ്ങിയ കുടുംബത്തിനുണ്ടായ ദുരനുഭവം വാര്‍ത്തയാവുകയാണ്. കഴിഞ്ഞ ഞായറാഴ്ച പുറത്തിറങ്ങിയ കുടുംബത്തിലെ യുവതിക്കു നേരെ ഒരു സംഘത്തിന്റെ ലൈംഗികാതിക്രമം. കുടുംബാംഗങ്ങളെല്ലാം ഒപ്പമുണ്ടായിട്ടും വളരെ മോശം രീതിയിലായിരുന്നും സംഘം പെരുമാറിയത്. യുവതിയും കുടുംബവും പ്രതിരോധിച്ചതോടെ സംഘം ഏകദേശം 20 കിലോമീറ്ററോളം ദൂരം ഇവരെ പിന്തുടരുകയും ഇവര്‍ സഞ്ചരിച്ച വാഹനം നശിപ്പിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. 

കഴിഞ്ഞ ഞായറാഴ്ച ബാവ്‌ലി ഡാം സന്ദര്‍ശിക്കാനാണ് എട്ടംഗ കുടുംബം യാത്ര തിരിച്ചത്. ബാവ്‌ലി ഡാം വെള്ളച്ചാട്ടത്തിന്റെ പരിസരത്തുവച്ച് രണ്ടു പേര്‍ വന്ന് യുവതിയോട് മോശമായി പെരുമാറാന്‍ തുടങ്ങി. വിസില്‍ അടിക്കാനും യുവതിയ്ക്കു നേരെ ലൈംഗികാതിക്രമത്തിനും മുതിര്‍ന്ന യുവാക്കളെ യുവതിയുടെ ഭര്‍ത്താവും കുടുംബവും ചേര്‍ന്ന് തടഞ്ഞു. ഇതോടെ യുവാക്കള്‍ അക്രമാസക്തരായി. 

യുവതിയേയും കുടുംബാംഗങ്ങളേയും ഇവര്‍ ഉപദ്രവിക്കാന്‍ തുടങ്ങി. പിന്നാലെ എട്ടുപത്തു പേരടങ്ങുന്ന സംഘം കുടുംബത്തിനു നേരെ തിരിഞ്ഞു. മേഖലയില്‍ നിന്നും കുടുംബം രക്ഷപ്പെടാന്‍ നോക്കിയെങ്കിലും സംഘം വിടുന്ന മട്ടില്ലായിരുന്നു. വാക്കേറ്റത്തിനും സംഘര്‍ഷത്തിനും പിന്നാലെ കുടുംബം കാറില്‍ക്കയറി രക്ഷപ്പെടാന്‍ നോക്കി. 

എന്നാല്‍ 20കിലോമീറ്ററോളം ദൂരം ഇവര്‍ പിന്നാലെ വന്നെന്നും വടികളും ഇരുമ്പുദണ്ഡുകളും ഉപയോഗിച്ച് കാര്‍ തല്ലിത്തകര്‍ത്തെന്നും കുടുംബം പരാതിപ്പെടുന്നു. കുട്ടികളുള്‍പ്പെടെ വാഹനത്തിലുള്ള സമയത്തായിരുന്നു സംഘത്തിന്റെ അക്രമം. കുടുംബത്തിന്റെ പരാതിയില്‍ ഇഗത്പുരി പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. 

ആറുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. മറ്റു പ്രതികള്‍ക്കായുള്ള അന്വേഷണത്തിലാണ് പൊലീസ്. സംഘര്‍ഷത്തിനിടെ യുവതിയുടെ ഭര്‍ത്താവിന്റെ സ്വര്‍ണമാലയും ഒരാളുടെ മൊബൈല്‍ ഫോണും സംഘം തട്ടിയെടുത്തതായി പൊലീസ് പറയുന്നു. 

Nashik Family Assault: A Holiday Turns Nightmare:

Nashik incident involves a disturbing account of a family experiencing sexual assault and harassment during their holiday. The group, including women and children, were attacked and pursued for kilometers after resisting the advances of assailants.