ഹെഡ്‍ലൈറ്റ് പണിമുടക്കിയതോടെ മൊബൈല്‍ ഫ്ലാഷിന്റെ വെളിച്ചത്തില്‍ സര്‍വീസ് നടത്തി കര്‍ണാടകയിലെ സര്‍ക്കാര്‍ ബസ്. കല്യാണ കര്‍ണാടക റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍റെ ബസാണ് കിലോമീറ്ററോളം ഹെഡ്‍ലൈറ്റില്ലാതെ യാത്ര നടത്തിയത്.
കല്‍ബുര്‍ഗിയില്‍ നിന്നും ചിഞ്ചോളിയിലേക്കുള്ള അവസാന ബസാണ് വെളിച്ചമില്ലാതെ സര്‍വീസ് നടത്തിയത്. 90 കിലോമീറ്ററിന് അടുത്താണ് ഈ റൂട്ടിലെ ദൂരം. അപകട യാത്രയുടെ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. കൂരിരുട്ട് നിറഞ്ഞ റോഡില്‍ ഡ്രൈവര്‍ ബസ് ഓടിക്കുന്നതും മുന്നില്‍ നില്‍ക്കുന്ന കണ്ടക്ടര്‍ മൊബൈല്‍ ഫ്ലാഷിന്റെ വെളിച്ചത്തില്‍ വഴികാട്ടുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
യാത്രയുടെ ഏത് ഘട്ടത്തിലാണ് ഹെഡ്‍ലൈറ്റ് തകരാറിലായതെന്നത് വ്യക്തമല്ല. ഈ മേഖലയിലേക്കുള്ള അവസാന ബസായതിനാല്‍ മറ്റു വഴികളില്ലാതെ യാത്രക്കാര്‍ അപകട യാത്ര തുടരുകയായിരുന്നു.