soft-drinks

സ്റ്റിംഗ് എനര്‍ജി ഡ്രിംഗും സമാനമായ സോഫ്റ്റ് ഡ്രിങ്സുകളും സ്കൂള്‍ പരിസരത്ത് വില്‍ക്കുന്നത് വിലക്കുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. സ്കൂളുകള്‍ക്ക് 500 മീറ്റര്‍ ചുറ്റളവിലാണ് നിരോധനം. സോഫ്റ്റ് ഡ്രിങ്സ് കുടിക്കുന്ന കുട്ടികളിലുണ്ടാകുന്ന ആരോഗ്യ പ്രത്യാഘാതങ്ങളെ പറ്റി ആശങ്ക നിലനില്‍ക്കുന്നതിനിടെയാണ് വിലക്ക്. 

വിലക്ക് കര്‍ശനമായി നടപ്പിലാക്കുമെന്ന് ഭക്ഷ്യ മന്ത്രി നർഹരി സിർവാൾ പറഞ്ഞു. ശീതളപാനീയങ്ങൾ മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് കുട്ടികളിൽ അവബോധമുണ്ടാക്കാന്‍ പരിപാടികൾ സംഘടിപ്പിക്കാൻ സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശവുമുണ്ട്. 

സ്കൂൾ ക്യാംപസിന്റെ 500 മീറ്ററിനുള്ളിൽ ശീതള പാനിയങ്ങളെ ലഹരി വസ്തുക്കളുടെയോ വിൽപ്പന നടത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ബിജെപി എംഎൽഎ വിക്രം പച്ച്പുട്ടെ സിർവാൾ പറഞ്ഞു. 18 വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് എനര്‍ജി ഡ്രിങ്സ് വില്‍ക്കുന്നതിനെതിരെ നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

 

ENGLISH SUMMARY:

Energy drink ban Maharashtra is implemented around schools to protect students' health from the negative impacts of soft drinks. This initiative aims to curb the sale of such beverages within a 500-meter radius of educational institutions.