Image Credit: X/Delhiite_

സ്ത്രീ വേഷം കെട്ടിയ പുരുഷ ഡാന്‍സറെ ആളൊഴിഞ്ഞ പറമ്പിലേക്ക് തട്ടികൊണ്ടുപോയി വെടിവച്ചു കൊന്നു. ബിഹാറിലെ ഗോപാല്‍ഗഞ്ചിലെ കതേയയില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഡാന്‍സ് ഗ്രൂപ്പ് അംഗമായ സോനു ഗോഡ് (32) ആണ് കൊല്ലപ്പെട്ടത്. സ്ത്രീവേഷം കെട്ടി ഡാന്‍സ് ചെയ്തിരുന്ന ഇയാളെ മൂന്നംഗ സംഘം ദുരുദേശത്തോടെ തട്ടികൊണ്ടുപോയെന്നാണ് റിപ്പോര്‍ട്ട്. 

വിവാഹ വീട്ടിലെ ഡാന്‍സ് പരിപാടിക്കാണ് സംഘം എത്തിയത്. പരിപാടി അവസാനിച്ച ശേഷം മൂന്നു യുവാക്കളെത്തി സോനുവിനോട് വീണ്ടും ഡാന്‍സ് കളിക്കാന്‍ ആവശ്യപ്പെട്ടു. എതിര്‍ത്തതോടെ ആളൊഴിഞ്ഞ പറമ്പിലേക്ക് യുവാവിനെ  വലിച്ചുകൊണ്ടുപോവുകയും വെടിവച്ചു കൊല്ലുകയുമായിരുന്നു. വെടിയൊച്ച കേട്ട് സുഹൃത്തുക്കള്‍ എത്തി സോനുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. 

പ്രതികളെ തിരിച്ചറിഞ്ഞതായും അറസ്റ്റിനായി തിരച്ചില്‍ നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. 

ENGLISH SUMMARY:

In a shocking incident in Gopalganj, Bihar, a 32-year-old male dancer named Sonu Gaud, who performed in female attire, was abducted and shot dead by a three-member gang. After performing at a wedding, the victim was forcibly taken to a secluded field by the assailants who had demanded he dance again; when he resisted, they brutally shot him. Although his friends rushed him to the hospital after hearing the gunfire, he succumbed to his injuries. The local police have identified the suspects and have launched a manhunt to arrest them.