നീറ്റ് പുനഃപരീക്ഷയ്ക്ക് മൂന്നോടിയായി ടെലിഗ്രാം ആപ്പ് നിരോധിച്ചത് ശരിവച്ച് ഡല്‍ഹി ഹൈക്കോടതി. കേന്ദ്രം ഏര്‍പ്പെടുത്തിയ നിരോധനത്തിനെതിരെ ടെലിഗ്രാം നല്‍കിയ ഹര്‍ജി തള്ളി. ക്രമക്കേടുകൾ തടയാൻ പുനഃപരീക്ഷാ ദിവസവും തലേന്നും മെഡിക്കൽ വിദ്യാർഥികൾക്ക് അവധി വിലക്കി. പരീക്ഷ സമ്മര്‍ദ്ദത്തില്‍ ഉത്തര്‍ പ്രദേശില്‍ വിദ്യാര്‍ഥിനി ആത്മഹത്യചെയ്തു.
ടെലിഗ്രാം മെസേജിങ് ആപ്പിന് താല്‍ക്കാലിക നിരോധനമേര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഉന്നയിച്ച കാരണങ്ങള്‍ പര്യാപ്തമാണെന്ന് നിരീക്ഷിച്ചാണ് ഡല്‍ഹി ഹൈക്കോടതി വിധി. ഐ.ടി ആക്ട് 69A വകുപ്പ് പ്രകാരം നിരോധനത്തിനമേര്‍പ്പെടുത്താന്‍ സര്‍ക്കാരിന് അധികാരമുണ്ട്. അടിയന്തര സാഹചര്യങ്ങൾ കണക്കിലെടുത്ത് നടപടിക്രമങ്ങൾ പാലിച്ചാണ് നിരോധനമെന്നും ടെലിഗ്രാമിന്റെ ഹർജി തള്ളി ജസ്റ്റിസ് തേജസ് കരിയ വിധിച്ചു. നീറ്റ് ചോദ്യ ചോര്‍ച്ചയ്ക്ക് ആപ്പ് ഉപയോഗിച്ചെന്നും വ്യാജചോദ്യപേപ്പര്‍ വില്‍പനയും ആരോപിച്ചാണ് ആപ്പ് നിരോധിച്ചത്. ടെലിഗ്രാം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കുന്ന പുതിയ ഡാർക്ക് വെബായി മാറുകയാണെന്നും കേന്ദ്രം ഇന്നലെ വാദിച്ചിരുന്നു.
ഞായറാഴ്ച നടക്കുന്ന പുനഃപരീക്ഷയ്ക്കായി തയ്യാറെടുപ്പുകള്‍ പുരോഗമിക്കുകയാണ്. പുനഃപരീക്ഷയില്‍ ആള്‍മാറാട്ടവും ക്രമക്കേടുകളും തടയാൻ അടുത്ത ശനി, ഞായര്‍ ദിവസങ്ങളില്‍ മെഡിക്കൽ വിദ്യാർത്ഥികള്‍ അവധിയെടുക്കുന്നത് ദേശിയ മെഡിക്കല്‍ കമ്മിഷന്‍ വിലക്കി.
മുന്‍കാല ആള്‍മാറാട്ട സംഭവങ്ങള്‍ കണക്കിലെടുത്താണ് നടപടി. പരീക്ഷാ കേന്ദ്രങ്ങളുടെ വിവരങ്ങളും ഔദ്യോഗിക അറിയിപ്പുകളും പരീക്ഷാര്‍ഥികളെ വാട്സാപ്പില്‍ അറിയിക്കും. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ വെരിഫൈഡ് അക്കൗണ്ടുകളില്‍നിന്നാണ് സന്ദേശം ലഭിക്കുക. ഒടിപിയോ പണമോ വ്യക്തിഗത വിവരങ്ങളോ ആവശ്യപ്പെടില്ലെന്നും അത്തരം സന്ദേശങ്ങൾ വ്യാജമാണെന്നും NTA അറിയിച്ചു. പരീക്ഷാര്‍ഥികളുടെ ആത്മഹത്യകള്‍ തുടരുകയാണ്. ഉത്തര്‍പ്രദേശ് ഐഷ്ബാഗിലെ പരീക്ഷാര്‍ഥി പഠനമുറിയില്‍ തൂങ്ങിമരിച്ചു. ആദ്യ പരീക്ഷയില്‍ നല്ല പ്രകടനം നടത്തിയ പെണ്‍കുട്ടി ദിവസങ്ങളായി കടുത്ത വിഷാദത്തിലായിരുന്നുവെന്ന് കുടുംബം പ്രതികരിച്ചു.