balu-desai

TOPICS COVERED

അമിതമായ എനര്‍ജി ഡ്രിങ്സ് ഉപയോഗത്തിന് പിന്നാലെ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. കര്‍ണാടകയിലെ യാദ്ഗിർ ജില്ലയിലെ ഹുൻസാഗി സ്വദേശി ബാലു ദേശായി (18)യാണ് മരിച്ചത്. എനര്‍ജി ഡ്രിങിന്‍റെ അമിത ഉപയോഗത്തിന് പിന്നാലെ വൃക്ക തകരാറിലായാണ് വിദ്യാര്‍ഥി മരിച്ചതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. 

ദിവസേനെ നാലു എനര്‍ജി ഡ്രിങുകള്‍ കുട്ടി കഴിച്ചിരുന്നതായാണ് നാട്ടുകാര്‍ പറയുന്നത്. വീട്ടുകാര്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും കുട്ടി ഉപയോഗം നിയന്ത്രിക്കാന്‍ തയ്യാറായില്ല. ആരോഗ്യം വഷളാകാൻ തുടങ്ങിയതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നാലെ മരിക്കുകയുമായിരുന്നു. വൃക്ക തകരാറാണ് മരണ കാരണമെന്നാണ് ഡോക്ടർമാർ സംശയിക്കുന്നത്. മെഡിക്കൽ റിപ്പോർട്ട് വന്നതിനുശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ.

മരണത്തിന് പിന്നാലെ എനര്‍ജി ഡ്രിങ്സിനെതിരെ നാട്ടുകാര്‍ പ്രതിജ്ഞയെടുത്തു. യുവാക്കൾ എനർജി ഡ്രിങ്കുകളുടെ കുപ്പികൾ റോഡിലേക്ക് ഒഴിച്ച് പ്രതിഷേധിച്ചു.

ENGLISH SUMMARY:

An eighteen-year-old student named Balu Desai tragically passed away in the Hunshagi area of Yadgir district in Karnataka following the excessive consumption of commercial energy drinks. Local residents and family members revealed that the teenager had developed a dangerous habit of consuming up to four energy drinks every single day. Despite repeated warnings and continuous interventions from his worried parents, the youth refused to regulate his daily intake of these beverages. His physical health began to deteriorate rapidly over recent weeks, forcing his family to urgently admit him to a local hospital where he later succumbed during treatment. While medical practitioners strongly suspect severe kidney failure to be the primary cause of his sudden demise, they have stated that the definitive reason will only be confirmed once the official post-mortem report is released. In the wake of the tragedy, outraged local youths staged a unique protest by emptying energy drink bottles onto the streets and taking a collective pledge to ban these beverages from their community.