മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് നടക്കുന്ന ക്രൂരതകള്‍ പലപ്പോഴും അവിശ്വസനീയമായി തോന്നിയേക്കാം. അത്തരത്തിലൊരു വാര്‍ത്തയാണ് ഗുജറാത്തില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അമ്പതിനായിരം രൂപയ്ക്ക് സ്വന്തം ഭാര്യയെ വിറ്റയാള്‍ യു.പി. പൊലീസിന്‍റെ പിടിയിലായി.
26 വയസുകാരിയായ യുവതിയെ ഭര്‍ത്താവ് 50,000 രൂപയ്ക്ക് വിറ്റെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് നികേഷ് പട്ടേലാണ് അറസ്റ്റിലായത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇപ്രകാരമാണ്. ഭാര്യയുമായി സുഹൃത്തുക്കള്‍ക്കൊപ്പം വിനോദയാത്ര പോകുന്നെന്നാണ് നികേഷ് പട്ടേല്‍ വീട്ടില്‍ അറിയിച്ചത്. യാത്ര പുറപ്പെട്ട് കുറേദൂരം എത്തിയശേഷം യുവാവ് ഭാര്യയെ മുന്‍കൂട്ടി പറഞ്ഞുവച്ച പ്രകാരം ഒരു സംഘത്തിന് വില്‍ക്കുകയായിരുന്നു.
യുവതി എതിര്‍ത്തെങ്കിലും ഫലമുണ്ടായില്ല. സംഘാംഗങ്ങള്‍ യുവതിയെ വിജനമായൊരു വീട്ടിലേക്ക് കൊണ്ടുപോയി പൂട്ടിയിടുകയും ക്രൂര ബലാല്‍സംഗത്തിന് ഇരയാക്കുകയുമായിരുന്നു. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് ഭര്‍ത്താവിനെ ചോദ്യം ചെയ്ത പൊലീസിന് പൊരുത്തക്കേടുകള്‍ ബോധ്യപ്പെട്ടു. ഇതില്‍ നിന്ന് പെണ്‍കുട്ടിയെ വിലയ്ക്ക് വാങ്ങിയ സംഘത്തെ കുറിച്ചും വ്യക്തത ലഭിച്ചു. തുടര്‍ന്ന് പൊലീസെത്തി യുവതിയെ മോചിപ്പിച്ചു. യുവതിയെ വിലയ്ക്ക് വാങ്ങിയ സംഘത്തെ ഇതുവരെയും പിടികൂടാനായിട്ടില്ല. അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.