ഗുജറാത്തിലെ രാജ്‌കോട്ടിൽ 14 വയസ്സുകാരി കളിക്കുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു. ജാംനഗർ സ്വദേശിനിയായ ആനന്ദി മോദിയാണ് മരിച്ചത്. അവധിക്കാലം ചിലവഴിക്കാൻ രാജ്‌കോട്ടിലെ അമ്മാവന്‍റെ വീട്ടിലെത്തിയതായിരുന്നു കുട്ടി.

ഞായറാഴ്ച വൈകുന്നേരം കുടുംബത്തോടൊപ്പം ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം ആനന്ദി മറ്റ് കുട്ടികളോടൊപ്പം കളിക്കുകയായിരുന്നു. ഇതിനിടയിൽ പെട്ടെന്ന് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് പ്രാഥമിക റിപ്പോർട്ടുകൾ.

മരണകാരണം സ്ഥിരീകരിക്കുന്നതിനായി കൂടുതൽ പരിശോധനകൾ നടത്തുമെന്നും അധികൃതർ അറിയിച്ചു. സംഭവം വലിയ ആശങ്കയാണ് ഉയർത്തുന്നത്. അടുത്തിടെ കൗമാരക്കാര്‍ക്കിടയില്‍ ഹൃദയാഘാതം ഉണ്ടാകുന്ന ഒട്ടേറെ വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ENGLISH SUMMARY:

A tragic incident occurred in Rajkot, Gujarat, where 14-year-old Anandi Modi, a native of Jamnagar, passed away after suddenly collapsing while playing. Anandi was visiting her uncle's house for vacation when she fell ill shortly after dining with her family on Sunday evening. Despite being rushed to the hospital, she could not be saved, and preliminary reports suggest a cardiac arrest. This unfortunate event has sparked concern, as there has been a rise in reports of sudden cardiac incidents among teenagers in recent times. Authorities are conducting further examinations to confirm the exact cause of death.