pesticide-rajastan

TOPICS COVERED

കീടനാശിനികള്‍ ഉള്ളതുകൊണ്ട് പട്ടിണിയില്ലാതെ പോകുന്ന ജീവിവര്‍ഗമാണ് മനുഷ്യന്‍. കീടങ്ങള്‍ ആക്രമിച്ചാല്‍ ധാന്യങ്ങളും പച്ചക്കറികളും നശിക്കും, കീടനാശിനി തളിച്ചാല്‍ കീടങ്ങള്‍ നശിക്കും. എന്നാല്‍ കീടനാശിനികള്‍ മനുഷ്യര്‍ക്കും ഹാനീകരമാണെന്നതാണ് സത്യം. ചില കീടനാശിനികളാകട്ടെ അതിരൂക്ഷവും. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കീടനാശിനാശിനി സംബന്ധമായി മരിച്ച 535 കര്‍ഷകരുടെ കുടുംബങ്ങള്‍ക്കാണ് രാജസ്ഥാന്‍ സര്‍ക്കാരിന് നഷ്ടപരിഹാരം നല്‍കേണ്ടി വന്നത്. 189 നിലവാരമില്ലാത്ത കീടനാശിനി സാംപിളുകള്‍ പരീക്ഷിച്ചതിന്‍റെ ഭാഗമായാണ് ഇതില്‍ പല കര്‍ഷകരും മരിച്ചിരിക്കുന്നത്. കീടനാശിനിയുടെ ദൂഷ്യവശങ്ങള്‍ തുറന്നുകാണിക്കുകയാണ് രാജസ്ഥാന്‍ നിയമസഭയില്‍ സമര്‍പ്പിച്ച ‍‍ഞെട്ടിക്കുന്ന രേഖകള്‍.

2024 മുതല്‍ 26 വരെ രേഖപ്പെടുത്തിയ കണക്കാണിത്. ഏറ്റവും കൂടുതല്‍ മരണങ്ങള്‍ രേഖപ്പെടുത്തിയത് ബിക്കാനീര്‍ ജില്ലയിലാണ്. 57 പേരാണിവിടെ മരണമടഞ്ഞത്. ചുരു (56), ഹനുമാന്‍ഗഡ് (42), ജലവാര്‍(42), ജോധ്പൂര്‍(38) ശ്രീഗംഗാനഗറിലും ബീവാറിലുമായി 31 വീതമാണ് മരണക്കണക്കുകള്‍. 

രാജസ്ഥാനിലുടനീളമായി 5521 കീടനാശിനി സാംപിളുകളാണ് പരീക്ഷിച്ചത്. ഇതില്‍ 5332 എണ്ണവും വിജയിച്ചപ്പോള്‍  189 എണ്ണം മനുഷ്യന് ഗുരുതരമാണെന്ന് കണ്ടെത്തി. 

ഇന്ത്യയിലെ കീടനാശിനികള്‍ എത്രത്തോളം അപകടകരമായേക്കാം എന്ന് വ്യക്തമാക്കുന്നതാണ് രാജസ്ഥാനിലെ റിപ്പോര്‍ട്ടുകള്‍. കീടനാശിനികളിലെ വ്യക്തമായ പരിശോധനയില്ലായ്മ വലിയ ദുരന്തത്തിന് വഴിവച്ചേക്കാം. 

ENGLISH SUMMARY:

Harmful pesticides pose a significant threat to human health, as evidenced by alarming reports from Rajasthan. Investigations revealed that a substantial number of farmers have died due to pesticide-related issues, highlighting the urgent need for stricter regulations and awareness.