rajastan-abuse

TOPICS COVERED

രാജസ്ഥാനില്‍ നടന്ന ഒരു ലൈംഗികാതിക്രമത്തിന്‍റെ ഞെട്ടിക്കുന്ന വിഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ജയപൂറില്‍ ബൈക്കില്‍ സഞ്ചരിക്കുന്ന പെണ്‍കുട്ടിയുടെ പിന്നില്‍ രണ്ടുപേര്‍ വന്ന് പിടിക്കുന്നതാണ് ദൃശ്യം. പെണ്‍കുട്ടിയോട് ഇവര്‍ അസഭ്യം പറയുന്നതും മോശം ആംഗ്യം കാണിക്കുന്നതും ചിരിച്ച് വാഹനത്തെ കടന്നുപോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. 

അക്രമിസംഘം തന്നെയാണ് വിഡിയോ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. വിഡിയോ ചിത്രീകരിക്കുന്നയാളും പെണ്‍കുട്ടിയെക്കുറിച്ച് മോശം കമന്‍റുകള്‍ പറയുന്നത് കേള്‍ക്കാം. 

സൂചികകള്‍ പ്രകാരം സ്ത്രീസുരക്ഷയില്‍ രണ്ടാമത് മോശം നഗരമാണ് ജയ്പൂര്‍. ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ക്ക് സുരക്ഷയില്ലാത്ത സംസ്ഥാനം ഉത്തര്‍പ്രദേശ് ആണെന്നിരിക്കെ ആനുപാതികമായി ഏറ്റവും അപകടകരമായ സംസ്ഥാനം രാജസ്ഥാന്‍ തന്നെയാണ്. സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.

ദൃശ്യങ്ങള്‍ സംസ്ഥാനം ഭരിക്കുന്ന ബിജെപിക്കെതിരെ ആയുധമാക്കി കോണ്‍ഗ്രസും രംഗത്തുവന്നിട്ടുണ്ട്. സംഭവം വന്‍ വിവാദമായിട്ടും ഇതുവരെയും പ്രതികളെ പിടികൂടാന്‍ സാധിക്കാതിരുന്ന പൊലീസിനെതിരെയും രൂക്ഷവിമര്‍ശനമുയരുന്നുണ്ട്. 

ENGLISH SUMMARY:

A shocking video of a sexual assault in Rajasthan has gone viral, sparking widespread discussion. The footage shows two individuals harassing a girl on a bike in Jaipur, prompting outrage and calls for action.