ദര്‍ശനത്തിന് എത്തിയ മന്ത്രിയില്‍ നിന്നും 4000 രൂപ കൈക്കൂലി വാങ്ങി പൊല്ലാപ്പിലായി ക്ഷേത്രത്തിലെ പൂജാരി. തമിഴ്നാട് തിരുച്ചെന്തൂരിലെ സുബ്രമണ്യ സ്വാമി ക്ഷേത്രത്തിലെത്തിയ ദേവസ്വം മന്ത്രി എസ്. രമേശില്‍ നിന്നാണ് തന്ത്രി പണം വാങ്ങിയത്.  വെള്ളിയാഴ്ച പുലര്‍ചെ അഞ്ചു മണിക്കാണ് സംഭവം. മന്ത്രിയോട് പണം വാങ്ങിയ പൂജാരിക്കെതിരെ കൈക്കൂലി കേസില്‍ അന്വേഷണം നടക്കുകയാണ്. 

രാവിലെ അഞ്ചു മണിയോടെ മന്ത്രിയും സംഘവും ക്ഷേത്രത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തുകയായിരുന്നു. വൈഗാസി വിശാഗ ഉത്സവത്തോട് അനുബന്ധിച്ച് മെയ് 28 മുതല്‍ 31 വരെ എല്ലാവര്‍ക്കും  ദര്‍ശനം നല്‍കുന്നതിനായി  മുന്‍കൂര്‍ പണംവാങ്ങിയയുള്ള ദര്‍ശനങ്ങള്‍ ക്ഷേത്രക്കമ്മിറ്റി തടഞ്ഞിരുന്നു. ഇതു ലംഘിച്ചാണ് പൂജാരി പണം വാങ്ങിയത്. 

ഷൺമുഖവിലാസ് മണ്ഡപത്തിലൂടെ നാലംഗ സംഘത്തിന് ദർശനം ആവശ്യപ്പെട്ട് എത്തിയ മന്ത്രിയുടെ പേഴ്സണൽ അസിസ്റ്റന്‍റിനോടാണ് പൂജാരി പണം ആവശ്യപ്പെട്ടത്. ഓരോരുത്തര്‍ക്കും 1000 രൂപ വീതം 4000 രൂപ ഡിജിറ്റല്‍ ഇടപാടിലൂടെ കൈമാറി. ഇതിനു ശേഷമാണ് മന്ത്രി ക്ഷേത്രത്തിലെത്തിയ കാര്യം ബന്ധപ്പെട്ടവരെ അറിയിക്കുന്നത്. തെളിവ് സഹിതം കൈക്കൂലി പൊക്കിയ മന്ത്രി ഉദ്യോഗസ്ഥരിൽ നിന്ന് വിശദീകരവും ആവശ്യപ്പെട്ടു. 

പിന്നീട് ഭക്തര്‍ക്കൊപ്പം രണ്ടു മണിക്കൂറോളം വരി നിന്നാണ് മന്ത്രി ദര്‍ശനം നടത്തിയത്. രാവിലെ എട്ട് മണിയോടെ അദ്ദേഹം അന്നദാനം മണ്ഡപത്തിൽ എത്തി തീർത്ഥാടകർക്ക് നൽകുന്ന ഭക്ഷണം പരിശോധിച്ചു. 

ENGLISH SUMMARY:

A temple priest in Tamil Nadu has been caught accepting a bribe of 4000 rupees from a minister. The incident occurred at the famous Subramanya Swamy Temple in Thiruchendur, where the priest was apprehended for violating temple rules by accepting payment for darshan.