ഭാര്യയുമായി അവിഹിതബന്ധമാരോപിച്ച് വാടകക്കാരനായ യുവാവിനെ കഴുത്തറത്ത് വീട്ടുടമ. ഡല്‍ഹി ഷാലിമാര്‍ഭാഗിലാണ് സംഭവം. വീട്ടുടമ വീരേന്ദര്‍ ഷാലിമാര്‍ഭാഗ് പൊലീസില്‍ കീഴടങ്ങി.29കാരനായ കന്ഹയ്യ ആണ് കൊല്ലപ്പെട്ടത്
35കാരനായ വീരേന്ദര്‍ ഷാലിമാര്‍ഭാഗ് പൊലീസ് സ്റ്റേഷനിലേക്ക് കടന്നുവരുന്നതോടെയാണ് കൊലപാതകത്തിന്‍റെ ചുരുളഴിയുന്നത്. ശാന്തനായി പൊലീസിനെ സമീപിച്ച വീരേന്ദര്‍ താന്‍ ഒരാളെ കൊന്നു തന്നെ അറസ്റ്റ് ചെയ്യണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടു. അദ്യം പൊലീസിതൊരു തമാശയായാണ് എടുത്തത്. തുടര്‍ന്ന് വീരേന്ദര്‍ വിശദാംശങ്ങള്‍ പറഞ്ഞു. തന്‍റെ ഭാര്യയുടെ കൂടെ കിടന്നവനെ താന്‍ കഴുത്തറത്ത് കൊന്നെന്നായിരുന്നു വീരേന്ദറിന്‍റെ വിശദീകരണം.
സംഭവം ഗൗരവമുള്ളതാണെന്ന് മനസിലാക്കിയ പൊലീസ് ഉടന്‍ തന്നെ വീരേന്ദര്‍ പറഞ്ഞ അഡ്രസിലെത്തി. തുറന്ന് വീട്ടിലെ വാടകമുറി തുറന്ന് നോക്കിയപ്പോഴാണ് കഴുത്ത് ചോരവാര്‍ന്ന് മരിച്ച കന്ഹയയെ കാണുന്നത്. ഇയാളുടെ ശരീരത്തില്‍ കുത്തേറ്റ ഒട്ടേറെ പാടുകളും ശ്രദ്ധയില്‍ പെട്ടു. കുത്താനുപയോഗിച്ച ആയുധവും സ്ഥലത്ത് നിന്ന് കണ്ടെത്തി.
ഭാര്യയുടെ കാമുകനെന്ന സംശയമാണ് കൊലപാതകത്തിന് വീരേന്ദറിനെ പ്രേരിപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവസ്ഥലത്തെ സിസിടിവി പരിശോധിച്ചപ്പോള്‍ ഈ സമയത്ത് വീരേന്ദര്‍ വീട്ടിലേക്ക് വരുന്നതിന്‍റെ ദൃശ്യങ്ങള്‍ ലഭിച്ചു. വാക്കുതര്‍ക്കത്തില്‍ തുടങ്ങിയ വഴക്ക് പിന്നീട് കൊലയിലേക്ക് വഴിമാറുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. വീരേന്ദറിനെ പൊലീസ് കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു