ലഡാക്കിന് സമീപം സോജിലാ പാസില്‍ വന്‍ ഹിമപാതം. അഞ്ചുപേര്‍ മരിച്ചു. ഇനിയും ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ശക്തമായ ഹിമപാതത്തില്‍ നിരവധി വാഹനങ്ങള്‍ മഞ്ഞിനടയിലായി. ശ്രീനഗറിൽനിന്നും കാർഗിലിലേക്ക് പോവുകയായിരുന്ന അഞ്ച് വാഹനങ്ങളാണ് മഞ്ഞിനടിയിൽപ്പെട്ടത്. ഗണ്ഡർബാൽ പൊലീസും ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി. സോജില പാസ്സിലെ സീറോ പോയിന്‍റിന് സമീപമാണ് ഹിമപാതമുണ്ടായത്. കനത്ത മഞ്ഞും മോശം കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. കാര്‍ഗില്‍ ജില്ലയിലാണ് സോജിലാ പാസ് സ്ഥിതി ചെയ്യുന്നത്. ഹിമപാതത്തെ തുടര്‍ന്ന് ശ്രീനഗർ - ലേ ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു.