Image Credit: x/thewall

Image Credit: x/thewall

സ്വന്തം ജീവന്‍ കാര്യമാക്കാതെ 20 കുരുന്നുകളുടെ ജീവന്‍ രക്ഷിച്ച കാഞ്ചന്‍ ബായ് ഒരുനാടിന്‍റെ നോവോര്‍മയാകുന്നു. മധ്യപ്രദേശിലെ നീമുച്ച് ജില്ലയിലെ റാണിപുരിലാണ് സംഭവം. മടവാട പഞ്ചായത്തിലെ അങ്കണവാടിയിലെ കുട്ടികള്‍ മുറ്റത്ത് നിന്ന് കളിച്ച് കൊണ്ടിരിക്കെയാണ് തേനീച്ചക്കൂടിളകിയത്. കുരുന്നുകളെ ലക്ഷ്യമിട്ട് തേനീച്ചകള്‍ വരുന്നത് കണ്ട കാഞ്ചന്‍ബായ് അതിവേഗം രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. മുറ്റത്ത് കിടന്ന ടാര്‍പോളിനിലും മാറ്റിലും തന്‍റെ വസ്ത്രത്തിലുമായി കുട്ടികളെ പൊതി​ഞ്ഞ് തന്‍റെ ശരീരത്തോട് ചേര്‍ത്ത് പിടിച്ച് അങ്കണവാടിക്കെട്ടിടത്തിനുള്ളിലേക്ക് എത്തിച്ചു.

ഓരോ തവണയും കുട്ടികളെ എടുക്കാന്‍ പോകുമ്പോളും കാഞ്ചന് തേനീച്ചകളുടെ കുത്തേറ്റു.നൂറുകണക്കിന് തേനീച്ചകള്‍ ശരീരമാസകലം പൊതിഞ്ഞുവെങ്കിലും കാഞ്ചന്‍ അവസാനത്തെ കുരുന്നിനെ സുരക്ഷിതമാക്കുന്നത് വരെ ഓട്ടം തുടര്‍ന്നു. ഈ സമയം കൊണ്ട് അയല്‍വാസികള്‍ ഓടിയെത്തി. അപ്പോഴേക്കും കുത്തേറ്റ് അവശനിലയിലായ കാഞ്ചന്‍ കുഴഞ്ഞ് വീണിരുന്നു. ഉടന്‍ തന്നെ സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചുവെങ്കിലും കാഞ്ചന്‍റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

അങ്കണവാടിയില്‍ സഹായിയായിരുന്നു കാ‌ഞ്ചന്‍. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വലിയ വിലാപയാത്രയായാണ് ഗ്രാമവാസികള്‍ കാഞ്ചന്‍റെ മൃതദേഹം വീട്ടിലേക്ക് എത്തിച്ചത്. കുടുംബത്തിന്‍റെ ഏക ആശ്രയമായിരുന്നു കാ‌ഞ്ചനെന്നും മതിയായ സഹായം സര്‍ക്കാര്‍ നല്‍കണമെന്നും ഗ്രാമവാസികള്‍ ആവശ്യപ്പെട്ടു. 

 

 

 

ENGLISH SUMMARY:

In a selfless act of bravery, Kanchan Bai, an Anganwadi assistant in Madhya Pradesh's Neemuch district, died after saving 20 children from a massive swarm of bees. On February 3, 2026, when bees from a disturbed hive attacked the playing children at Ranipur, Kanchan used her own clothes and tarpaulin sheets to shield them. Despite being stung hundreds of times, she continued to carry each child into the safety of the Anganwadi building. Neighbors rushed to help, but Kanchan collapsed shortly after ensuring the last child's safety. She was declared dead upon arrival at the primary health center due to severe allergic reactions and multiple stings. The villagers of Ranipur held a massive funeral procession to honor her supreme sacrifice. Kanchan was the sole breadwinner for her family, and locals have now appealed to the state government for immediate financial assistance. Her heroic intervention prevented a major tragedy at the school. Stay updated for more stories of unsung heroes and regional news.