വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അറസ്റ്റ് ചെയ്ത യു.എസ് സൈനിക നടപടിക്കെതിരെ നടന്ന പ്രതിഷേധത്തിനിടെ പൊള്ളലേറ്റ സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ കല്യാണ സുന്ദരം (45) ആണ് മരിച്ചത്. പ്രതിഷേധത്തിനിടെ ട്രംപിന്‍റെ കോലം കത്തിക്കുന്നതിനിടെ പൊള്ളലേല്‍ക്കുകയായിരുന്നു. തമിഴ്‌നാട്ടിലെ നാഗപട്ടണത്താണ് സംഭവം.
കഴിഞ്ഞ പത്താം തീയതി നാഗപട്ടണം ജില്ലയിലെ വേളാങ്കണ്ണിക്ക് സമീപം അഗരഒരത്തൂർ മാർക്കറ്റില്‍ സിപിഎം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലായിരുന്നു സംഭവം. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ട്രംപിന്റെ കോലത്തിലേക്ക് പെട്രോള്‍ ഒഴിച്ച് കത്തിക്കുന്നതിനിടെ തീ കല്യാണസുന്ദരത്തിന്റെ ദേഹത്തേക്ക് പടരുകയായിരുന്നു.
സ്വകാര്യ ആശുപത്രിയിലും പിന്നീട് സർക്കാർ ആശുപത്രിയിലും പ്രവേശിപ്പിക്കപ്പെട്ട കല്യാണ സുന്ദരത്തെ വിദഗ്ധ ചികിത്സയ്ക്കായി തഞ്ചാവൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ചികിത്സയിലായിരിക്കെയാണ് മരണം.