ഭാര്യയെ സുഹൃത്തിനൊപ്പം ഹോട്ടല്‍ മുറിയില്‍ നിന്നും കണ്ടെത്തിയതിന് പിന്നാലെ ഹോട്ടലില്‍ സംഘര്‍ഷം. ഉത്തര്‍പ്രദേശിലെ ജാന്‍സിയിലെ നവബദ് ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഹോട്ടലിലാണ് സംഭവം. ഭാര്യ മറ്റൊരാള്‍ക്കൊപ്പം യാത്ര ചെയ്യുകയാണെന്ന വിവരം ലഭിച്ചതോടെയാണ് ഭര്‍ത്താവ് പിന്തുടര്‍ന്നത്.
ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഹോട്ടലിലാണ് ഇരുവരും എത്തിയത്. കുറച്ചുനാളായി ഭാര്യയുടെ നീക്കങ്ങൾ നിരീക്ഷിച്ചുവരികയായിരുന്നു എന്നാണ് ഭര്‍ത്താവ് പറഞ്ഞത്. ജനുവരി 11 ന് നഗരത്തിൽ ചുറ്റിത്തിരിയുന്നതായി വിവരം ലഭിച്ചു. ഹോട്ടല്‍ മുറിയിലേക്ക് കയറുന്നതിന് മുന്‍പ് പൊലീസില്‍ വിവരം അറിയിച്ചു.
ഹോട്ടല്‍ മുറിയിലെത്തിയ ഭര്‍ത്താവ് യുവതിയെയും സുഹൃത്തിനെയും നേരിട്ടു. ഇതോടെ ഹോട്ടല്‍ മുറിയില്‍ വലിയ തര്‍ക്കമുണ്ടായി. ഭര്‍ത്താവ് എത്തിയതിന് പിന്നാലെ യുവാവ് കട്ടിലിന് അടിയില്‍ ഒളിക്കുകയായിരുന്നു. പിന്നീട് പൊലീസ് എത്തി മുറി പരിശോധിച്ചപ്പോഴാണ് യുവാവിനെ കട്ടിലിന് അടിയില്‍ നിന്നും കണ്ടെത്തുന്നത്.
ഭര്‍ത്താവുമായി വര്‍ഷങ്ങളായി പിരിഞ്ഞുകഴിയുകയാണെന്നും അത് അടഞ്ഞ അധ്യായമാണെന്നും യുവതി പറഞ്ഞു. സ്വന്തം ഇഷ്ടപ്രകാരമാണ് യുവാവിനൊപ്പം എത്തിയതെന്നും വിവാഹമോചനത്തിന് തയ്യാറാണെന്നും യുവതി പൊലീസിനോട് പറഞ്ഞു.
മൂന്നു വര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. 2023 ല്‍ യുവതി ഇയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. പിന്നീട് കോടതി മധ്യസ്ഥതയില്‍ പ്രശ്നം പരിഹരിക്കുകയായികുന്നു.ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ഇരുവരുടെയും മൊഴിയെടുത്തായി നവബദ് പൊലീസ് പറഞ്ഞു.