വന്‍വിവാദമായതോടെ ബെംഗളൂരു യലഹങ്കയിലെ കുടിയൊഴിപ്പിക്കല്‍ പ്രശ്നപരിഹാരത്തിന് കര്‍ണാടക സര്‍ക്കാരിന്റെ തിരക്കിട്ട ശ്രമം. കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് ഫ്ലാറ്റുകള്‍ നല്‍കാന്‍ തീരുമാനം. ബൈപ്പന ഹള്ളിയില്‍ 180 ഫ്ലാറ്റുകള്‍ നല്‍കാനാണ് സര്‍ക്കാര്‍ നീക്കം. എത്രയും വേഗം പ്രശ്നം പരിഹരിക്കണമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിനെ ബാധിക്കുമോയെന്ന ആശങ്ക ഒരുവശത്ത്. ബി.ജെ.പി സര്‍ക്കാരുകളെ ബുള്‍ഡോസര്‍ രാജുകളെ എങ്ങനെ വിമര്‍ശിക്കുമെന്നതു മറ്റൊരു പ്രശ്നം. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനു മുന്നില്‍ പുതിയ പ്രതിസന്ധിയാണ് യലഹങ്കയിലെ ഫക്കീര്‍ കോളനി പൊളിക്കലുണ്ടാക്കിയത്. ഇതോടെയാണ് ഇടന്‍ പരിഹാരം വേണമെന്ന നിര്‍ദേശം ഡല്‍ഹിയില്‍ നിന്നുണ്ടായത്. രേഖകളുള്ളരെ സര്‍ക്കാര്‍ ഭവന പദ്ധതിയില്‍ ഉള്‍പെടുത്താണ് തീരുമാനം.
ഇതിന്റെ ഭാഗമായിട്ടാണ് ഭവനമന്ത്രി സെമീര്‍ അഹമ്മദും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി നസീര്‍ അഹമ്മദും സംഭവ സ്ഥലം സന്ദര്‍ശിച്ചത്. കേരളത്തില്‍ നിന്നുള്ള നേതാക്കന്‍മാരെത്തുന്നത് തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണന്ന് മന്ത്രി കുറ്റപെടുത്തി. മറുവശത്ത് ഉടുതുണിക്ക് മറുതുണിയില്ലാതെ എവിടെപോകണമെന്നറിയാതെ നിസഹായരായി നില്‍ക്കുന്ന ആയിരത്തിലധികം പേര്‍. പുലര്‍ച്ചെ മണ്ണുമാന്തിയന്ത്രങ്ങള്‍ ഇരമ്പിച്ചെത്തിയപ്പോഴാണ് ഒഴിപ്പിക്കല്‍ വിവരം അറിഞ്ഞതെന്നാണ് എല്ലാവരും പറയുന്നത്. റവന്യു ഉദ്യോഗസ്ഥരെത്തുന്നതുവരെ കൊടും തണുപ്പില്‍ ടാര്‍ പോളിന്‍ ഷീറ്റിനുള്ളില്‍ കഴിയാനാണ് ഒഴിപ്പിച്ചവരുടെ തീരുമാനം.