നിരവധി തവണ വിളിച്ചിട്ടും ഫോണില്‍ മറുപടിയില്ല. ഭാര്യയെ തിരക്കിയിറങ്ങിയ ഭര്‍ത്താവ് എത്തിയത് ഹോട്ടലില്‍. കാമുകനൊപ്പം ഇറങ്ങിത്തിരിച്ച യുവതിയെ കയ്യോടെ പിടികൂടി. പഞ്ചാബിലെ അമൃത്സറിലാണ് സംഭവം. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് രവി ഗുലാത്തി എന്നയാളുടെ ഭാര്യയെ കാണാതായത്.
15 വര്‍ഷം മുന്‍പാണ് ഇരുവരും വിവാഹിതരായത്. കഴിഞ്ഞ ദിവസം വൈകീട്ട് 3.30 ന് ശേഷം ഭാര്യയെ ഫോണില്‍ വിളിച്ചിട്ട് മറുപടിയുണ്ടായിരുന്നില്ല. 15-20 തവണ ഫോണില്‍ വിളിച്ചെങ്കിലും ലഭിച്ചില്ല. ഇതോടെയാണ് സ്കൂട്ടിലെ ജിപിഎസ് ട്രാക്കര്‍ പരിശോധിച്ചതെന്ന് രവി പറഞ്ഞു. ജിപിഎസ് ട്രാക്കര്‍ പരിശോധിച്ചപ്പോള്‍ ഹോട്ടലിന്‍റെ ലൊക്കേഷന്‍ കണ്ടെത്തി. അങ്ങനെയാണ് ഹോട്ടലിലെത്തുന്നത്. ഹോട്ടലില്‍ കാമുകനൊപ്പമാണ് യുവതിയെ കണ്ടെത്തിയത്.
2018 ലും ഭാര്യയുടെ അവിഹിത ബന്ധം കണ്ടെത്തിയിരുന്നു. ഭാര്യയുടെ രക്ഷിതാക്കളെ വിവരമറിയിക്കുകയും പിന്നീട് മക്കളെ ഓര്‍ത്ത് മാപ്പ് നല്‍കുകയുമായിരുന്നുവെന്നും രവി പറഞ്ഞു. ഈ സംശയം കാരണം ഭാര്യയുടെ സ്കൂട്ടറില്‍ ജിപിഎസ് ട്രാക്കര്‍ സ്ഥാപിച്ചിരുന്നു. ഈ സിഗ്നല്‍ പിന്തുടര്‍ന്നാണ് യുവാവ് ഹോട്ടലിലെത്തുന്നത്.
സംഭവത്തിന് പിന്നാലെ വാക്കുതര്‍ക്കമുണ്ടായി. ഭര്‍ത്താവിനൊപ്പം കഴിയാന്‍ താല്‍പര്യമില്ലെന്നും സ്വന്തം വീട്ടിലേക്ക് പോകണമെന്നുമായിരുന്നു യുവതിയുടെ ആവശ്യം. ഇതോടെ യുവതിയെ വീട്ടുകാര്‍ക്കൊപ്പം വിട്ടു.