മുന്‍ നക്സലുകളും മാവോയിസ്റ്റ് അതിക്രമങ്ങളുടെ ഇരകളും മൈതാനത്ത് ഒന്നിച്ച ബസ്തർ ഒളിംപിക്സിന് വേദിയായി ഛത്തീസ്ഗഡ്. ബോക്സിങ് ഇതിഹാസം മേരി കോം മല്‍സരങ്ങള്‍ കാണാനെത്തി.
ഒരുകാലത്ത് മാവോയിസ്റ്റ് പ്രവർത്തനങ്ങളുടെ പ്രധാന കേന്ദ്രമായിരുന്ന ബസ്തറിലെ ഗ്യാലറിയില്‍ നിന്ന് ഇന്ന് ആര്‍പ്പുവിളികള്‍ ഉയരുന്നു. സമാധാനത്തിലേക്കും സമൃദ്ധിയിലേക്കുമുള്ള ബസ്തറിന്റെ മുന്നേറ്റം കുറിച്ചാണ് ബസ്തര്‍ ഒളിംപിക്സ് നടക്കുന്നത്. ബസ്തർ ഡിവിഷനിലെ ഏഴ് ജില്ലകളിൽ നിന്നായി 3500-ഓളം കായികതാരങ്ങളാണ് മല്‍സരങ്ങളില്‍ പങ്കെടുക്കുന്നത്.
'പുതിയ പാത' എന്ന് പ്രാദേശിക ഹൽബി ഭാഷയിൽ അർഥം വരുന്ന 'നുവാ ബാത്' ടീമിൽ, കീഴടങ്ങിയ നക്സലുകളും മാവോയിസ്റ്റ് അതിക്രമങ്ങൾക്ക് ഇരയായവരുമാണ് അംഗങ്ങൾ. ആദ്യദിനം മല്‍സരങ്ങള്‍ കാണാന്‍ ബോക്സിങ്ങ് ഇതിഹാസം മേരി കോമുമെത്തി. അത്‍ലറ്റിക്സ്, അമ്പെയ്ത്ത്, ബാഡ്മിന്റന്‍, ഫുട്ബോൾ, എന്നിവയുൾപ്പെടെ 11 കായിക ഇനങ്ങളാണ് മേളയിലുള്ളത്.