ഏഴു വയസുകാരിയെ ഹോട്ടല്‍ മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. ഏഴാം ക്ലാസുകാരിയെ ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട ശേഷം കറങ്ങാന്‍ വിളിക്കുകയും ഹോട്ടലില്‍ കൂട്ടികൊണ്ടുപോയി രണ്ടു ദിവസം പൂട്ടിയിട്ട് പീഡിപ്പിക്കുകയുമായിരുന്നു. പീയുഷ് മിശ്ര, ശുഭം ശുക്ല എന്നിവരാണ് അറസ്റ്റിലായത്. പ്രധാന പ്രതിയായ വിമല്‍ ഒളിവിലാണ്. ഉത്തര്‍ പ്രദേശിലാണ് സംഭവം.
വിമല്‍ യാദവ് എന്നയാളാണ് പെണ്‍കുട്ടിയുമായി ഇന്‍സ്റ്റഗ്രാമില്‍ പരിചയത്തിലാകുന്നത്. ചാറ്റിങ് പിന്നീട് ഫോണ്‍ കോളിലേക്ക് മാറി. നവംബര്‍ രണ്ടിന് വിമല്‍ പെണ്‍കുട്ടിയെ നേരിട്ട് പരിചയപ്പെടാന്‍ ക്ഷണിച്ചു. പെണ്‍കുട്ടി സ്ഥലത്തെത്തിയപ്പോള്‍ വിമലിനൊപ്പം പീയുഷ് മിശ്ര, ശുഭം ശുക്ല എന്നിങ്ങനെ രണ്ട് സുഹൃത്തുക്കളുമുണ്ടായിരുന്നു. സ്കോര്‍പ്പിയോ വാഹനത്തില്‍ പെണ്‍കുട്ടിയുമായി കറങ്ങിയ മൂവരും ലഖ്നൗവിലെ ഐഐഎം റോഡിലെ ഹോട്ടലില്‍ മുറിയെടുത്തു. ഫോണ്‍ മാറ്റിവച്ച ശേഷം പെണ്‍കുട്ടിയെ ഹോട്ടലില്‍ പൂട്ടിയിടുകയും പീഡിപ്പിക്കുകയുമായിരുന്നു എന്നാണ് അമ്മ സരോജിനി നഗര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതി പറയുന്നത്.
രണ്ട് ദിവസത്തിന് ശേഷം വീടിന് സമീപം പെണ്‍കുട്ടിയെ ഉപേക്ഷിച്ച് മൂവരും കടന്നു കളഞ്ഞു. രണ്ടു ദിവസം എവിടെയയിരുന്നു എന്ന ചോദ്യം ചെയ്യലിലാണ് കുട്ടി നടക്കുന്ന കാര്യം പറഞ്ഞത്. ലൈംഗീകാതിക്രമം എതിര്‍ത്തപ്പോള്‍ മര്‍ദ്ദിച്ചെന്നും അമ്മയോട് പറഞ്ഞാല്‍ വിഡിയോ പ്രചരിപ്പിക്കും എന്നായിരുന്നു പ്രതികളുടെ ഭീഷണി. പ്രതികള്‍ക്കെതിരെ പോക്സോ വകുപ്പ് പ്രകാരമാണ് കേസ്. പ്രധാന പ്രതി ഒളിവിലാണ്.