Image Credit: X/Prajapat204

Image Credit: X/Prajapat204

ട്രെയിനില്‍ യാത്രക്കാരിയായ പെണ്‍കുട്ടിക്ക് നേരെ അപമര്യാദയായി പെരുമാറി സഹയാത്രക്കാരന്‍. കാലിയായ ട്രെയിനില്‍ പെണ്‍കുട്ടിക്ക് സമീപം ഇരിക്കുന്ന യാത്രക്കാരന്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ തൊടുന്ന ദൃശ്യങ്ങള്‍ സഹയാത്രികര്‍ വിഡിയോയില്‍ ചിത്രീകരിച്ചു. വിഡിയോ എക്സില്‍ പ്രചരിക്കുന്നുണ്ട്. 

വിഡിയോയില്‍ പിറകിലും വശങ്ങളിലെയും സീറ്റ് ഒഴിഞ്ഞിരിക്കുന്നതായി കാണാം. ഈസമയം കുട്ടിയടുത്ത് അടുത്തിരുന്നയാള്‍ ശരീരത്തില്‍ തൊടുന്നതാണ് ദൃശ്യങ്ങള്‍. വിഡിയോ എടുത്തയാള്‍ ചോദ്യം ചെയ്യാന്‍ തുടങ്ങിയതോടെ കുട്ടിയെ ഉപദ്രവിച്ചയാള്‍ സീറ്റില്‍ നിന്നും എഴുന്നേറ്റ് ഒഴിഞ്ഞുമാറുകയാണുണ്ടായത്. 

തന്റെ പ്രവൃത്തികൾ വിശദീകരിക്കാൻ കഴിയാതെ വന്നതോടെ എവിടെയെങ്കിലും ഒരു മൂലയിൽ വച്ച് സംസാരിക്കാം എന്നാണ് ഇയാള്‍ പറയുന്നത്. ഇതിനിടെ വിഡിയോ ചിത്രീകരിച്ചയാള്‍ എന്തുകൊണ്ടാണ് പെൺകുട്ടിയുടെ അടുത്ത് ഇരുന്നതെന്ന ചോദ്യം ഉയർത്തി. ഏത് ട്രെയിനില്‍ എപ്പോഴാണ് സംഭവം നടന്നതെന്ന് വ്യക്തമല്ല. 

വിഡിയോയിലെ വ്യക്തിക്കെതിരെ വലിയ വിമര്‍ശനമാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്. ഇയാള്‍ക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുക്കണമെന്നാണ് സോഷ്യല്‍ മീഡിയയിലെ ആവശ്യം. ബോളിവുഡ് താരം റിച്ച ഛദ്ദ അടക്കം വിഡിയോയ്ക്ക് പ്രതികരിച്ചിട്ടുണ്ട്. വിഡിയോ റീപോസ്റ്റ് ചെയ്ത് റിച്ച ഛദ്ധ ഇത്തരം ധാരാളം സഹയാത്രികരെ കണ്ടുമുട്ടിയിട്ടുണ്ടെന്നും ഇയാളെ പ്രശസ്തനാക്കാം എന്നും എഴുതി. 

ENGLISH SUMMARY:

A male co-passenger behaved inappropriately toward a young female passenger on a train. The incident was filmed by other passengers and the video is currently viral on 'X' (formerly Twitter). The video shows the man sitting close to the girl in an otherwise empty train compartment and touching her body.