AI Generated Image
ബാറില്‍ റഷ്യന്‍ നര്‍ത്തകരുടെ അര്‍ധനഗ്നമായ ഡാന്‍സ് സംഘടിപ്പിച്ച സംഭവത്തില്‍ ബാറുടമക്കെതിരെ കേസ്. മുംബൈ പൊവായിലെ കുബേക് ബിസ്ട്രോ ബാറിന്‍റെ ഉടമകളായ സന്തോഷ് ഷെട്ടി, മാനേജര്‍ കിരണ്‍ ഷെട്ടി എന്നിവര്‍ക്കെതിരെയാണ് കേസ്. ജൂലൈ 12 നാണ് സംഭവം നടന്നതെങ്കിലും ഓഗസ്റ്റ് അഞ്ചിനാണ് സംഭവത്തില്‍ പൊലീസ് കേസെടുത്തത്.
ഓഗസ്റ്റ് നാലിന് അഴിമതി വിരുദ്ധ സംഘം നടത്തിയ പെട്രോളിങിലാണ് ജൂൈലയില്‍ റഷ്യന്‍ നൈറ്റ് നടത്തിയെന്ന വിവരം ലഭിക്കുന്നത്. പൊലീസിന് ഇതിന്‍റെ വിഡോയ ദൃശ്യങ്ങളും ലഭിച്ചു. ഇതിനെ തുടര്‍ന്നാണ് നടപടി. ബോംബെ ഐഐടിക്ക് എതിര്‍വശമാണ് ബാര്‍ സ്ഥിതി ചെയ്യുന്നത്.
രാത്രി എട്ട് മണിക്കാണ് പാര്‍ട്ടി ആരംഭിച്ച പരിപാടിയില്‍ നര്‍ത്തകിമാര്‍ അര്‍ധനഗ്നരായാണ് നൃത്തം ചെയ്തതെന്ന് വിഡിയോ ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായി. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. നിയമവിരുദ്ധമാണ് സംഭവമെന്നും കേസില്‍ തുടര്‍നടപടികളിലേക്ക് കടക്കുമെന്നും പൊലീസ് അറിയിച്ചു.