Image Credit: X
ഇൻസ്റ്റാഗ്രാമിൽ അശ്ലീലവും ആക്ഷേപകരവുമായ വീഡിയോ പോസ്റ്റു ചെയ്ത ഇന്‍സ്റ്റഗ്രാം താരങ്ങളായ മെഹക്, പാരി എന്നിവരെ അറസ്റ്റ് ചെയ്തു. 'മഹക് പാരി 143' എന്ന പേരിൽ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ അധിക്ഷേപകരമായ വിഡിയോ പങ്കുവച്ചതിനാണ് അറസ്റ്റ്. നാലു ലക്ഷത്തിലധികം പേരാണ് ഇവരുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പിന്തുടരുന്നത്.
വിഡിയോകളിലൂടെ സമൂഹത്തിൽ തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് അക്കൗണ്ടിനെതിരെ നിരവധി പരാതികൾ ലഭിച്ചിരുന്നു. ഈ പരാതികളുടെ അടിസ്ഥാനത്തിലാണ് ഉത്തര്‍പ്രദേശിലെ സാംബാൽ പോലീസ് കേസും പിന്നാലെ അറസ്റ്റിലേക്കും കടന്നത്. 25 കാരികളായ മെഹക്, പാരി എന്നിവര്‍ക്കൊപ്പം സുഹൃത്തുക്കളായ ഹിന, സരാർ ആലാം എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
വിഡിയോ ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ സാംബാൽ ഗ്രാമത്തിലെ ചിലര്‍ അതൃപ്തി പ്രകടിപ്പിക്കുകയും പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു. നേരത്തെ മോശം വിഡിയോകളുടെ പേരില്‍ ഇവര്‍ക്ക് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. അധിക്ഷേപകരമായ വിഡിയോകള്‍ പിന്‍വലിക്കണമെന്ന ആവശ്യം പരിഗണിക്കാതെ ഇരുവരും റീലുകള്‍ തുടരുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഓൺലൈനിൽ അശ്ലീല ഉള്ളടക്കം പ്രസിദ്ധീകരിച്ചതിന് ഐടി നിയമത്തിലെ സെക്ഷൻ 67, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 296 (ബി) എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.