ഡല്‍ഹിയില്‍ വര്‍ധിച്ചുവരുന്ന അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിനാണ് പഴയ വാഹനങ്ങള്‍ ഇന്ധനം നിഷേധിക്കുന്ന നടപടിയിലേക്ക് കടന്നത്. 10 വര്‍ഷം പഴക്കമുള്ള ഡിസല്‍ വാഹനങ്ങള്‍ക്കും 15 വര്‍ഷം പഴക്കമുള്ള പെട്രോള്‍ വാഹനങ്ങള്‍ക്കുമായിരുന്നു നിരോധനം. കടുത്ത പ്രതിഷേധം ഉയര്‍ന്നതോടെ നടപ്പിലാക്കി രണ്ടാം ദിവസം സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്നും പിന്മാറി. എന്നാല്‍ സര്‍ക്കാര്‍ നടപടിക്ക് പിന്നാലെ രണ്ട് വിലകൂടിയ വാഹനങ്ങള്‍ വിറ്റൊഴിവാക്കുകയാണ് ഉടമകള്‍.
2014-ൽ ദേശീയ ഹരിത ട്രൈബ്യൂണൽ 10 വർഷത്തിലധികം പഴക്കമുള്ള ഡീസൽ വാഹനങ്ങളും 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള പെട്രോൾ വാഹനങ്ങളും ഡൽഹിയില്‍ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് വിധിച്ചിരുന്നു. ഇത് പിന്നീട് സുപ്രീം കോടതി ശരിവയ്ക്കുകയും ചെയ്തു. ഈ നിയമത്തിന് പിന്നാലെ ഡല്‍ഹി സ്വദേശിയായ നിതിൻ ഗോയല്‍ 65 ലക്ഷം രൂപയ്ക്ക് വാങ്ങിയ 2013 മോഡല്‍ ജാഗ്വാർ ലാൻഡ് റോവർ വിറ്റത് എട്ടു ലക്ഷം രൂപയ്ക്കാണ്. 40 ലക്ഷം രൂപ നൽകിയ 10 വർഷം പഴക്കമുള്ള മെഴ്‌സിഡസ് സി ക്ലാസ് 220 സിഡിഐ സ്‌പോർട്‌സ് ലിമിറ്റഡ് എഡിഷന്‍ വാഹനം വിറ്റതാകട്ടെ വെറും 4 ലക്ഷം രൂപയ്ക്കുംയ
സമാനമാണ് ഡല്‍ഹി സ്വദേശി വരുണ്‍ വിജിന്‍റെ അനുഭവം. ലക്ഷ്വറി എസ്‍യുവിയായ 2015 മോഡല്‍ മെഴ്‌സിഡസ് ബെന്‍സ് എംഎല്‍ 350 വിറ്റത് 2.50 ലക്ഷത്തിനാണ്. 84 ലക്ഷം രൂപയ്ക്കാണ് വാഹനം സ്വന്തമാക്കിയത്. 1.35 ലക്ഷം കിലോമീറ്റർ മാത്രം ഓടിയ വാഹനം പൂര്‍ണമായ സർവീസിങും പുത്തന്‍ ടയറുകളും ഉണ്ടായിട്ടും വിപണിയില്‍ വില ലഭിച്ചില്ലെന്നാണ് വരുണ്‍ പറയുന്നത്.
വാഹനത്തിന്റെ റജിസ്ട്രേഷൻ പുതുക്കാൻ ശ്രമിച്ചെങ്കിലും അതിനുള്ള ഓപ്ഷൻ ഉണ്ടായിരുന്നില്ല. ഭാവിയിൽ ഇത്തരം നിയന്ത്രണങ്ങൾ ഒഴിവാക്കാൻ 62 ലക്ഷം രൂപയ്ക്ക് ഇലക്ട്രിക് വാഹനമാണ് വരുണ്‍ പുതുതായി വാങ്ങിയത്. സമാനമായ അനുഭവങ്ങളാണ് ഡൽഹിയിലെ വാഹന ഉടമകൾ പങ്കുവയ്ക്കുന്നത്.