Sikkim: Border Roads Organisation (BRO) personnel clear debris from a road following landslides triggered by heavy rainfall, in North Sikkim. (PTI Photo)(PTI06_01_2025_000607B)
സിക്കിമിലെ ഛാത്തനിൽ സൈനിക ക്യാമ്പിൽ മണ്ണിടിച്ചിലിൽ മൂന്നു പേര്‍ മരിച്ചു. ആറു സുരക്ഷാ ഉദ്യോഗസ്ഥരെ കാണാതായി. നാലുപേരെ നിസാര പരുക്കുകളോടെ രക്ഷപെടുത്തി. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഇന്നലെ ഉച്ചയോടെയാണ് മണ്ണിടിച്ചില്‍ ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ആയിരത്തോളം വിനോദ സഞ്ചാരികള്‍ ലാചെനിലും ലാചുങിലുമായി കുടുങ്ങിക്കിടക്കുകയാണ്. പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാല്‍ ടീസ്ത നദിയിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.