**EDS: RPT, EDITS CAPTION** Uttarkashi: Rescue and relief work underway after a helicopter carrying devotees to Gangotri Dham crashed at Gangani, in Uttarkashi district, Thursday, May 8, 2025. (PTI Photo) (PTI05_08_2025_RPM017B)

**EDS: RPT, EDITS CAPTION** Uttarkashi: Rescue and relief work underway after a helicopter carrying devotees to Gangotri Dham crashed at Gangani, in Uttarkashi district, Thursday, May 8, 2025. (PTI Photo) (PTI05_08_2025_RPM017B)

ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് ആറുപേര്‍ കൊല്ലപ്പെട്ടു. ഉത്തര്‍കാശിയിലെ ഗംഗാനിക്കടുത്താണ് അപകടമുണ്ടായത്. പൈലറ്റ് ഉള്‍പ്പടെ ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടു. വിനോദസഞ്ചാരികളാണ് അപകടത്തില്‍പ്പെട്ടതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. അപകടകാരണം  വ്യക്തമല്ല. 

ഡെറാഡൂണില്‍ നിന്നും ഹര്‍ഷിലിലേക്ക് പറക്കുന്നതിനിടെയാണ് കോപ്റ്റര്‍ തകര്‍ന്നത്. ഹെലികോപ്റ്ററിലുണ്ടായിരുന്നവരില്‍ നാലുപേര്‍ സംഭവസ്ഥലത്ത് വച്ചും രണ്ടുപേര്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. ഗംഗാനിക്കടുത്ത വനപ്രദേശത്തേക്കാണ് കോപ്റ്റര്‍ തകര്‍ന്നുവീണതെന്നും ഗര്‍വാള്‍ ഡിവിഷനല്‍ കമ്മിഷണര്‍ വിനയ് ശങ്കര്‍ പാണ്ഡെ വ്യക്തമാക്കി. 

സ്ഥലത്ത് സംസ്ഥാന ദുരന്തര നിവാരണ സേനയും രക്ഷാപ്രവര്‍ത്തകരും എത്തിയിട്ടുണ്ടെന്നും നടപടിക്രമങ്ങള്‍  പുരോഗമിക്കുകയാണെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി അറിയിച്ചു. സാധ്യമായ എല്ലാ സഹായങ്ങളും  പ്രദേശത്തേക്ക് എത്തിക്കണമെന്നും രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കണമെന്നും പ്രാദേശിക ഭരണകൂടത്തിന് നിര്‍ദേശം നല്‍കിയെന്നും അദ്ദേഹം  വ്യക്തമാക്കി. അപകടത്തിന്‍റെ കാരണമടക്കം കണ്ടെത്തുന്നതിനായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. 

ENGLISH SUMMARY:

A helicopter crash near Gangani in Uttarkashi, Uttarakhand, claimed six lives including the pilot and tourists. The chopper was en route from Dehradun to Harsil when it went down in a forested area. The cause of the crash remains unknown.