**EDS: THIRD PARTY IMAGE** In this image posted by @Udhaystalin via X on April 9, 2025, Tamil Nadu Chief Minister MK Stalin addresses a meeting of legislature party leaders, in Chennai. The meeting chaired by Stalin to deliberate an action plan to secure exemption for Tamil Nadu from NEET decided unanimously to pursue all necessary legal steps, including challenging it afresh in the Supreme Court. (@Udhaystalin on X via PTI Photo) (PTI04_10_2025_000011B)

TOPICS COVERED

കടകള്‍ക്ക് നല്‍കിയിരിക്കുന്ന ഇംഗ്ലിഷ് പേരുകള്‍ മാറ്റി തമിഴ് പേരുകളാക്കണമെന്ന് വ്യാപാരികളോട് നിര്‍ദേശിച്ച് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍. വ്യാപാരി സമ്മേളനത്തില്‍ സംസാരിക്കവേയാണ് സ്റ്റാലിന്‍ ഈ അഭിപ്രായം മുന്നോട്ട് വച്ചത്. 'നിങ്ങളുടെ വ്യാപാര സ്ഥാപനങ്ങള്‍ നിങ്ങളുടെ മക്കളാണ്. അവയ്ക്ക് ഇംഗ്ലിഷ് പേരുകളാണ് ഇതുവരെയും നല്‍കിയിരുന്നതെങ്കില്‍ അത് തമിഴിലേക്ക് മാറ്റണമെന്ന് ഞാന്‍ ആവശ്യപ്പെടുകയാണ്'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  മേയ് അഞ്ച് ഇനിമുതല്‍ തമിഴ്നാട്ടില്‍ വ്യാപാരിദിനമായി ആചരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ചെറുകിട സ്ഥാപനങ്ങള്‍ക്ക് സ്വയം സര്‍ട്ടിഫിക്കേഷന്‍ മതിയെന്നും ചില കടകള്‍ക്ക് 24 മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കുന്നത് സംബന്ധിച്ചും സര്‍ക്കാര്‍ കൈക്കൊണ്ട സുപ്രധാന തീരുമാനങ്ങളും അദ്ദേഹം പ്രഖ്യാപിച്ചു. 500 ചതുരശ്രയടിക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷ്യ വിതരണ–വില്‍പ്പനശാലകള്‍ക്കുള്ള ട്രേഡ് ലൈസന്‍സ് സെല്‍ഫ് സര്‍ട്ടിഫിക്കേഷന്‍ വഴിയാകാമെന്നും, വ്യാപാരസ്ഥാപനങ്ങള്‍ തമ്മിലുടലെടുക്കുന്ന തര്‍ക്കങ്ങള്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍സ് നിയമം (2024) അനുസരിച്ച് പരിഹരിക്കുന്നതിനായി ഉപദേശക സമിതികള്‍ രൂപീകരിക്കുമെന്നും അത് ഗ്രേറ്റര്‍ ചെന്നൈ കോര്‍പറേഷന്‍, ടൗണ്‍ പഞ്ചായത്ത്, പ്രാദേശിക ഭരണസംവിധാനം എന്നിങ്ങനെ വ്യാപിപ്പിക്കാനും തീരുമാനമായി.

അംഗീകൃത വ്യാപാരികള്‍ മരിച്ചാല്‍ അവരുടെ കുടുംബാംഗങ്ങള്‍ക്കുള്ള സഹായധനം മൂന്നുലക്ഷത്തില്‍ നിന്ന് അഞ്ചുലക്ഷമായും വര്‍ധിപ്പിച്ചിട്ടുണ്ട്. ഫാമിലി ബെനഫിറ്റ് ഫണ്ടില്‍ റജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് ഈ തുക ലഭ്യമാകുക. ഇതില്‍ റജിസ്റ്റര്‍ ചെയ്യുന്നതിനായുള്ള സമയപരിധി പിഴയില്ലാതെ ആറുമാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചിട്ടുണ്ട്.

ENGLISH SUMMARY:

Tamil Nadu CM M.K. Stalin urges traders to rename their shops from English to Tamil, emphasizing cultural pride. Announces May 5 as Traders’ Day in the state.