tamil-nadu-budget-logo-rupee-symbol-removed

TOPICS COVERED

സംസ്ഥാന ബജറ്റിന്റെ ലോഗോയില്‍ നിന്ന്  രൂപയുടെ ചിഹ്നം ഒഴിവാക്കി തമിഴ്നാട് സര്‍ക്കാര്‍.  രൂപയുടെ   '₹' ചിഹ്നത്തിനുപകരം തമിഴ് അക്ഷരമായ 'രു' (ரூ) ചേര്‍ത്താണ്  സർക്കാർ ലോഗോ പുറത്തിറക്കിയത്. ബജറ്റിന് മുന്നോടിയായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍  എക്‌സില്‍ പങ്കുവെച്ച വീഡിയോയിലാണ്  മാറ്റമുള്ളത്.  വെള്ളിയാഴ്ചയാണ്. 2025-26 വര്‍ഷത്തേക്കുള്ള ബജറ്റ് തമിഴ്‌നാട് നിയമസഭയില്‍ അവതരിപ്പിക്കുക.

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ ത്രിഭാഷനയത്തില്‍ കേന്ദ്രത്തിനെതിരേ സര്‍ക്കാര്‍ രംഗത്ത് വന്ന പശ്ചാത്തലത്തിലാണ് പുതിയ മാറ്റമെന്നത് ശ്രദ്ധേയമാണ്.വിഷയത്തില്‍ സര്‍ക്കാര്‍ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.കേന്ദ്രത്തിന്‍റെ ത്രിഭാഷാ നയത്തിനെതിരെ അതിരൂക്ഷ വിമര്‍ശനമാണ് ഡി.എം.കെ ഉയര്‍ത്തുന്നത്.

ENGLISH SUMMARY:

The Tamil Nadu government has removed the Indian Rupee symbol (₹) from the state budget logo, replacing it with the Tamil letter 'று' (ரூ). The change was revealed in a video shared by Chief Minister M.K. Stalin on Excel ahead of the budget presentation. The Tamil Nadu state budget for 2025-26 will be presented in the assembly on Friday.