AI Generated Image - എഐ നിര്‍മിത പ്രതീകാത്മക ചിത്രം
അതിരുകളില്ലാത്ത പ്രണയത്തിന്‍റെ കഥകള്‍ നമുക്ക് സുപരിചിതമാണ്. അത്തരത്തില്‍ രാജ്യത്തിന്‍റെ അതിരുകള്‍ ഭേദിച്ചുള്ള ഒരു ‘പ്രണയഗാഥ’യാണ് ഇന്‍റര്‍നെറ്റില്‍ തരംഗമാകുന്നത്. ഒന്‍പത് വര്‍ഷത്തെ പ്രണയത്തിനിപ്പുറം വിവാഹിതരായ ചൈനീസ് യുവാവ് ടെയും ഇന്ത്യക്കാരിയായ പല്ലവി ഗൗതമിന്‍റെയും കഥ. ഒരുമിച്ച് ജീവിക്കാന്‍ പ്രണയത്തിനായി അതിരുകള്‍ഭേദിച്ചെത്തിയ മാ ഹായ് ഗുവോ ആ ആഗ്രഹം സ്വന്തമാക്കിയതാകട്ടെ ഇന്ത്യയുടെ ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പ് സ്വന്തമാക്കിയും.
ഒൻപത് വർഷം മുമ്പ്, 2016ല്‍ വെല്ലൂരിൽ വച്ച് ഒരു വിവർത്തന ജോലിക്കിടെയാണ് 32 വയസ്സുള്ള മാ ഹായ് ഗുവോയും 45കാരി പല്ലവി ഗൗതമും കണ്ടുമുട്ടുന്നത്. താമസിയാതെ, അവർ പരസ്പരം പ്രണയത്തിലാവുകയും അതേ വർഷം തന്നെ വിവാഹിതരാകുകയും ചെയ്തു. ദമ്പതികള്‍ക്ക് രണ്ട് വയസ്സുള്ള ഒരു മകളുമുണ്ട്. മാ ആൻ ജി എന്നാണ് ഇരുവരും ചേര്‍ന്ന് തന്‍റെ മകള്‍ക്ക് നല്‍കിയിരിക്കുന്ന പേര്. ചൈനീസ് ഭാഷയിൽ ‘സമാധാനം’ എന്ന് അര്‍ത്ഥം.
വിവാഹത്തിന് ശേഷം ഒരുമിച്ച് താമസിക്കാന്‍ തീരുമാനിച്ച ഇരുവരും അഹമ്മദാഹബാദ് തിരഞ്ഞെടുക്കുകയായിരുന്നു. ഇതിനായാണ് ചൈനീസ് യുവാവ് ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ന് നഗരത്തിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുകയാണ് ഇരുവരും. ഇന്ത്യയില്‍ തനിക്ക് ഒരുതരത്തിലുള്ള ഒറ്റപ്പെടുത്തലോ വിവേചനമോ അനുഭവിക്കേണ്ടതായി വന്നിട്ടില്ലെന്ന് യുവാവ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ഭാഷാ തടസ്സമുണ്ടെങ്കിലും ലഭിക്കുന്ന സ്നേഹത്തില്‍ ഒരു കുറവുമുണ്ടായിട്ടില്ല. എങ്ങനെയാണോ ഞാന്‍ ആളുകളോട് ഇടപഴകുന്നത്, അങ്ങിനെതന്നെയാണ് അവര്‍ തിരിച്ചും പെരുമാറുന്നത്’ യുവാവ് പറയുന്നു.
വിവാഹശേഷം തന്‍റെ ഭർത്താവിന് ഇന്ത്യയിലെ ഭക്ഷണവും കാലാവസ്ഥയും ഇഷ്ടപ്പെടില്ല എന്നു കരുതി ആദ്യം ചൈനയിൽ സ്ഥിരതാമസമാക്കാനാണ് തീരുമാനിച്ചതെന്ന് പല്ലവി പറയുന്നു. എന്നാൽ പതുക്കെ അദ്ദേഹം ‘അഹമ്മദാബാദു’മായി പ്രണയത്തിലായി. തുടർന്നാണ് ഇരുവരും ഇന്ത്യയിൽ സ്ഥിരതാമസമാക്കാൻ തീരുമാനിക്കുന്നത്.
അഹമ്മദാബാദിലെ ഭക്ഷണത്തെ കുറിച്ചും ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിച്ച യുവാവ്, ആകെ നേരിട്ട ബുദ്ധിമുട്ട് എരിവുള്ള ഭക്ഷണം കഴിക്കുന്നതിലായിരുന്നുവെന്നും, നാവ് കൊണ്ട് ഭക്ഷണം തൊടാൻ പോലും കഴിഞ്ഞില്ലെന്നും പറഞ്ഞു. ക്രമേണ ഗുജറാത്തി വിഭവങ്ങളും എരിവുള്ള ഇന്ത്യൻ ഭക്ഷണവും കഴിക്കാൻ തുടങ്ങിയതായും യുവാവ് വ്യക്തമാക്കി. ചൈനയില്‍ മാതാപിതാക്കളെ കാണാന്‍ പോകുമ്പോള്‍ അവര്‍ക്കായി ഇന്ത്യന്‍ ഭക്ഷണവും കരുതാറുണ്ടെന്ന് മാ ഹായ് ഗുവോ പറഞ്ഞു.. ചൈനീസ് പുതുവത്സരാഘോഷങ്ങളിലടക്കം പങ്കെടുക്കാന്‍ ഇരുവരും ചൈന സന്ദര്‍ശിക്കാറുണ്ട്.